അര്ജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിക്ക് റോമാ താരം പൗലോ ഡിബാലയെ ടീമിലേക്ക് വിളിക്കാൻ ലയണൽ മെസ്സി അനുവദിച്ചതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.താനും ഡിബാലയും തമ്മിൽ തെറ്റിദ്ധാരണയില്ലെന്ന് ലയണൽ മെസ്സി അഭിപ്രായപ്പെട്ടു.
സ്ഥാനപരമായ സമാനതകൾ കാരണം അർജന്റീനയ്‌ക്കായി മെസ്സിക്കൊപ്പം കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മുൻ യുവന്റസ് ഫോർവേഡ് അഭിപ്രായപ്പെട്ടിരുന്നു . ചിലർ ഡിബാലയുടെ അഭിപ്രായങ്ങളെ ഒരു പരാതിയായി വീക്ഷിച്ചു, എന്നാൽ അങ്ങനെയല്ലെന്ന് മെസ്സി തറപ്പിച്ചുപറഞ്ഞു.സ്‌പെയിനിൽ ആയിരുന്ന സമയത്ത് നെയ്മറുടെ പകരക്കാരനായി ഡിബാല ബാഴ്‌സലോണയിൽ സൈൻ ചെയ്യുന്നത് മെസ്സി എതിർത്തിരുന്നു എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.കറ്റാലൻ ക്ലബ് ഒടുവിൽ ഔസ്മാൻ ഡെംബെലെയാണ് ടീമിലെത്തിച്ചത്.
ലയണൽ മെസ്സിയുടെ പിണക്കം മാറിയതോടെ ജമൈക്കയെ നേരിടാനുള്ള ടീമിൽ പോളോ ഡിബാലയും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ ജോക്വിൻ കൊറിയ, ലൗട്ടാരോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, അലജാൻഡ്രോ ഗോമസ്, ജൂലിയൻ അൽവാരസ് എന്നിവരോടൊപ്പം മത്സരിച്ചു വേണം ഡിബാലാക്ക് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ.34 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ എന്നതിനാൽ ഡിബാല തന്റെ ദേശീയ ടീമിനായി ഇതുവരെ ഒരു സ്വാധീനം ചെലുത്തിയിട്ടില്ല.
According to El Nacional, Lionel Messi has allowed national team coach Lionel Scaloni to call up Paulo Dybala. https://t.co/pVZxFypP40
— Sportskeeda Football (@skworldfootball) September 25, 2022
പരിക്കുകളും മോശം ഫോമും മറ്റുമാണ് തിരിച്ചടിയായത്. ഈ സീസണിന്റെ തുടക്കത്തിലാണ് താരം യുവന്റസിൽനിന്ന് എ.എസ് റോമയിലേക്ക് ചേക്കേറിയത്. യുവന്റസിനായി 293 മത്സരങ്ങൾ കളിച്ച അദ്ദേഹം 115 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ജോസ് മൗറീഞ്ഞോയുടെ കീഴിൽ റോമക്ക് വേണ്ടി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ജോസ് മൗറീഞ്ഞോയുടെ കീഴിൽ മുൻ പലേർമോ താരം റോമയ്ക്ക് വേണ്ടി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച തുടക്കം കുറിച്ചു.