ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ അവസാനത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ്. തന്റെ കരിയറിൽ അത്ഭുതകരമായ നേട്ടങ്ങൾ കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഏഴു തവണയാണ് സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ വേൾഡ് കപ്പ് സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. ഒരുതവണ കയ്യെത്തും ദൂരത്ത് വെച്ച് നഷ്ടമായത് ആരാധകർക്ക് ഇന്നും വേദനിക്കുന്ന ഒരു ഓർമ്മയാണ്. ലയണൽ മെസ്സിയുടെ കരിയർ സമ്പൂർണ്ണമാവണമെങ്കിലും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവണമെങ്കിൽ ഒരു വേൾഡ് കപ്പ് ആവശ്യമാണ് എന്ന് പറയുന്നവരും ഫുട്ബോൾ ലോകത്തുണ്ട്.
എന്നാൽ ഇത്തരത്തിലുള്ളവരോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ സൂപ്പർതാരമായ ക്രിസ്റ്റൻ റൊമേറോ. മെസ്സി ഇപ്പോൾതന്നെ ചരിത്രത്തിൽ മികച്ച താരമാണെന്നും അദ്ദേഹത്തിന് ഇനി ഒന്നിന്റെയും ആവശ്യമില്ല എന്നുമാണ് റൊമേറോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
‘ പല ആളുകളും ഇപ്പോഴും പറയുന്നത് ലയണൽ മെസ്സിക്ക് മികച്ച താരമായി മാറാൻ ഒരു വേൾഡ് കപ്പ് ആവശ്യമാണ് എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.മെസ്സിക്ക് ഇനി ഒന്നിന്റെയും ആവശ്യമില്ല.ലയണൽ മെസ്സി ഇന്ന് വിരമിച്ചാലും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരം അദ്ദേഹം തന്നെയായിരിക്കും. അദ്ദേഹത്തേക്കാൾ മികച്ചതായി ഞാൻ ആരെയും തന്നെ ഇതുവരെ കണ്ടിട്ടില്ല ‘ ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.
🇦🇷 Cuti Romero on Messi: “As a player, beyond the fact that many people say that he is missing the World Cup… for me, he’s the greatest thing I've ever seen. He doesn't need anything else. If he retires today, he’s the greatest in history. I’ve not seen anyone better than him.” pic.twitter.com/OSwP18Rlhk
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 19, 2022
മെസ്സിയെ സംബന്ധിച്ചിടത്തോളം അർജന്റീനക്ക് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവം പലപ്പോഴും അലട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സി ആ അഭാവത്തിന് വിരാമം ഇടുകയായിരുന്നു.