കരിയറിലെ ഏറ്റവും വലുത്, ബോക്സിന് പുറത്ത് നിന്നും ഗോളുകൾ നേടുന്നത് പതിവാക്കി മെസ്സി

പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. പരിക്കാണ് മെസ്സിക്ക് വിനയാവുന്നത്.എന്നാൽ ഈ പരിക്ക് കൂടുതൽ ഗുരുതരമാവാതിരിക്കാൻ വേണ്ടിയാണ് മെസ്സി ഇപ്പോൾ മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത്. എന്നിരുന്നാലും മെസ്സിയെ കളത്തിൽ കാണാൻ കഴിയാത്തത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.

എന്തെന്നാൽ തകർപ്പൻ ഫോമിലാണ് ലയണൽ മെസ്സി ഇപ്പോൾ ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഒരുപോലെ തിളങ്ങാൻ മെസ്സിക്ക് കഴിയുന്നുണ്ട്. ഈ സീസണിൽ ഇപ്പോൾ തന്നെ 20 ഗോളുകളിൽ തന്റെ പങ്കാളിത്തം രേഖപ്പെടുത്താൻ മെസ്സിക്ക് സാധിച്ചു. 12 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഇതുവരെ മെസ്സി ഈ സീസണിൽ നേടിയിട്ടുള്ളത്.

ഇവിടെ മറ്റൊരു വ്യത്യസ്തമായ കണക്കുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് അവസാനമായി മെസ്സി നേടിയ അഞ്ച് ഗോളുകളും ബോക്സിന് പുറത്തുനിന്നാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. ലയണൽ മെസ്സി ഇത് ആദ്യമായാണ് കരിയറിൽ 5 ഗോളുകളും തുടർച്ചയായി കൊണ്ട് ബോക്സിനെ വെളിയിൽ നിന്നും നേടുന്നത്. കരിയറിലെ ഏറ്റവും വലിയ സ്ട്രീക്കാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

അർജന്റീനക്ക് വേണ്ടി ഹോണ്ടുറാസിനെതിരെ 69ആം മിനിറ്റിൽ മെസ്സി നേടിയ ഗോൾ ബോക്സിന് പുറത്തുനിന്നായിരുന്നു. പിന്നീട് ജമൈക്കക്കെതിരെ പകരക്കാരനായി ഇറങ്ങിയ മെസ്സി 86 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നും ഗോൾ നേടി. മിനിറ്റുകൾക്ക് ശേഷം മെസ്സി വീണ്ടും ഗോൾ കണ്ടെത്തി.ആ ഗോൾ ഡയറക്ട് ഫ്രീകിക്ക് നിന്നായിരുന്നു മെസ്സി നേടിയത്.

മെസ്സിയുടെ ഫ്രീകിക്ക് ഗോൾ വേട്ട അവിടംകൊണ്ടും അവസാനിച്ചില്ല.പിഎസ്ജിക്ക് വേണ്ടി നീസിനെതിരെ നേടിയ ഗോളും ഫ്രീകിക്കിൽ നിന്നായിരുന്നു. മെസ്സി അവസാനമായി കളിച്ചത് ബെൻഫിക്കക്കെതിരെയായിരുന്നു. ആ മത്സരത്തിലും പെനാൽറ്റി ബോക്സിന്റെ തൊട്ടു പുറത്തുനിന്ന് മെസ്സി അത് സുന്ദരമായ ഒരു ഗോൾ നേടി. ഇങ്ങനെ 5 ഗോളുകളും മെസ്സി ബോക്സിന്റെ പുറത്ത് നിന്നുകൊണ്ടാണ് നേടിയത്.

ചുരുക്കത്തിൽ ബോക്സിന് വെളിയിൽ നിന്നും ഗോളുകൾ നേടുന്നത് മെസ്സി പതിവാക്കിയിരിക്കുകയാണ്. പ്ലേ മേക്കർ എന്ന രൂപത്തിൽ കളിക്കുന്നതിനാൽ പല മുന്നേറ്റ നിര താരങ്ങളിൽ നിന്നും വ്യത്യസ്തമായി കൊണ്ട് മെസ്സി പലപ്പോഴും ബോക്സിന്റെ വെളിയിലാണ് ഉണ്ടാവാറുള്ളത്. എന്നിരുന്നാൽ പോലും അദ്ദേഹത്തിന്റെ ഗോളടി മികവിന് ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

Rate this post
ArgentinaLionel MessiPsg