അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി അഞ്ചാമത്തെ വേൾഡ് കപ്പിലാണ് ബൂട്ട് കെട്ടുന്നത്. 2006 ൽ ജർമനിയിൽ നടന്ന വേൾഡ് കപ്പിലാണ് മെസ്സി ആദ്യമായി കളിക്കുന്നത്. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പാണ് മെസ്സിയുടെ ഏറ്റവും മികച്ചതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ സാധിക്കില്ല. അത്രമികച്ച പ്രകടനമാണ് 35 കാരൻ പുറത്തെടുക്കുന്നത്.
ലോകകപ്പ് നേടണമെന്ന മെസിയുടെ ആഗ്രഹം വ്യക്തമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ പീക്ക് ഫോമിൽ എത്തേണ്ടതുണ്ടെന്ന് നന്നായി അറിയാവുന്ന അദ്ദേഹം മാസങ്ങളോളം സൂക്ഷ്മമായി തയ്യാറെടുത്തു.ഇതുവരെയുള്ള മെസ്സിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി അദ്ദേഹം അതിൽ വിജയിച്ചുവെന്ന് പറയേണ്ടി വരും.ഇപ്പോൾ ലോകകപ്പ് മാത്രമല്ല ഗോൾഡൻ ബൂട്ടും ലോകകപ്പിന്റെ ഗോൾഡൻ ബോൾ അവാർഡും സ്വന്തമാക്കാനുള്ള അവസരമാണ് മെസ്സിക്ക് മുന്നിലുള്ളത്.അതുല്യമായ ഒരു ട്രെബിൽ നേടുന്നതിന്റെ അടുത്താണ് മെസ്സിയുള്ളത്.
ആർസെൻ വെംഗറുടെ നേതൃത്വത്തിലുള്ള ഫിഫയുടെ ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ് ടൂർണമെന്റിലെ മികച്ച കളിക്കാരുടെ ഒരു ലിസ്റ്റ് എടുക്കുകയും തുടർന്ന് പട്ടികയിലെ മികച്ച കളിക്കാർക്കായി പ്രസ്സ് വോട്ട് ചെയ്യുന്നു. സെമിഫൈനലിനും ഫൈനലിനുമായി കാത്തിരിക്കേണ്ടിവരുമ്പോൾ, ഇതുവരെയുള്ള സംഭാവനകൾ കണക്കിലെടുത്ത് മെസ്സി ആ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ടാവും.2014-ൽ ജർമ്മനിയോട് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഇതിനകം ഗോൾഡൻ ബോൾ നേടി. 2022 ലും അത് മെസ്സി ആവർത്തിക്കുമോ എന്ന് കണ്ടറിഞ്ഞു കാണണം.
മെസ്സിക്ക് പ്രധാനം തന്റെ രാജ്യത്തോടൊപ്പമുള്ള ലോകകപ്പ് തന്നെയാണ്.ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടാനുള്ള മത്സരത്തിലാണ് അദ്ദേഹം.നിലവിൽ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ അഞ്ച് ഗോളുകളുമായി മത്സരത്തിൽ മുന്നിലാണ്. നാല് ഗോളുമായി മെസ്സിയും ഫ്രാൻസിന്റെ ഒലിവിയർ ജിറൂഡിനൊപ്പമുണ്ട്. തന്റെ ഗോൾ സ്കോറിംഗ് ഔട്ട്പുട്ടിന്റെ കാര്യത്തിൽ അർജന്റീനയ്ക്കായി തന്റെ ഏറ്റവും മികച്ച വർഷമാണ് മെസ്സിക്കുള്ളത്.2022-ൽ ഇതുവരെ 15 ഗോളുകളാണ് മെസ്സി നേടിയത്.
LIONEL MESSI IS TWO WINS AWAY FROM WINNING HIS FIRST WORLD CUP! 🏆 pic.twitter.com/Mr6BoHqw3S
— ESPN FC (@ESPNFC) December 9, 2022
മെക്സിക്കോ, പോളണ്ട്, നെതർലാൻഡ്സ് എന്നിവയ്ക്കെതിരെ – അർജന്റീനയ്ക്ക് ഇതുവരെ മൂന്ന് പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകളും ഉണ്ട്.മെസ്സിക്ക് ഇപ്പോൾ ലോകകപ്പുകളിൽ ആകെ 10 പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ ഉണ്ട്. ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത അർജന്റീനക്കാരൻ എന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്യും.
No player has created more chances in World Cup history than Lionel Messi (since Opta's records began in 1966).
— ESPN FC (@ESPNFC) December 9, 2022
He doesn't just score goals 🐐 pic.twitter.com/Ze85u2Qxcb