മെസ്സി ആയതു കൊണ്ട് ഒരു നെഗറ്റീവ് വശമുണ്ട്: വേദനയോടെ മെസ്സി തന്നെ പറയുന്നു |Lionel Messi

ലോകത്തിന്റെ മുക്കിലും മൂലയിലും ആരാധകരുള്ള താരമാണ് ലയണൽ മെസ്സി.ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രശസ്തിയുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എവിടെ ചെന്നാലും അദ്ദേഹത്തെ ആളുകൾ തിരിച്ചറിയുമെന്നുള്ളത് സ്വാഭാവികമായ ഒരു കാര്യമാണ്.അത്രയേറെ ജനങ്ങളെ സ്വാധീനിക്കാൻ ഇപ്പോൾ തന്നെ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ പലപ്പോഴും മെസ്സി ഇതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്രയധികം പ്രശസ്തി ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് മെസ്സി. തനിക്ക് കുട്ടികളെ കൊണ്ട് പാർക്കിലോ മാളിലോ പോവാൻ കഴിയാത്തത് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് എന്നുള്ളത് നേരത്തെ ഒരു ഇന്റർവ്യൂവിൽ മെസ്സി തന്നെ പറഞ്ഞിരുന്നു. പ്രൈവസി വളരെയധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് മെസ്സി.

ഇപ്പോഴിതാ മെസ്സി അതേക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. ഒരു 5 മിനിറ്റ് നേരത്തേക്ക് മെസ്സിയായിരിക്കുക എന്ന് Crazy ആയിട്ടുള്ള കാര്യമാണ് എന്നുള്ളത് അർജന്റൈൻ ഇതിഹാസമായ മശെരാനോ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.ഇതിനെ കുറിച്ച് അഭിമുഖം നടത്തുന്ന ആൾ ചോദിച്ചപ്പോഴാണ് മെസ്സി ആയതുകൊണ്ട് ഒരു നെഗറ്റീവ് വശം കൂടിയുണ്ട് എന്നുള്ള കാര്യം മെസ്സി തന്നെ പറഞ്ഞത്.

‘ മെസ്സി ആയതിന് ഒരു നെഗറ്റീവ് വശം കൂടിയുണ്ട്. എനിക്ക് പ്രശസ്തി ഇല്ലായിരുന്നുവെങ്കിൽ എന്ന് ചില സമയങ്ങളിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിലോ അല്ലെങ്കിൽ ആളുകൾ എപ്പോഴും എന്നെ നോക്കുന്നതിലോ എനിക്ക് വലിയ താല്പര്യമൊന്നുമില്ല. പക്ഷേ ഈ സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ട് ‘ ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സി പലപ്പോഴും കുടുംബവുമായി ഒരു സ്വകാര്യ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അത് അദ്ദേഹം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തികളെ സംബന്ധിച്ചിടത്തോളം എപ്പോഴും ആളുകളുടെ ശ്രദ്ധ കേന്ദ്രമാവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.

Rate this post
ArgentinaLionel Messi