31 വയസ്സു മുതൽ പരിശീലകനായ സാംപോളി തന്റെ കരിയറിൽ 18 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2018 ലോകകപ്പിൽ സ്വന്തം നാടായ അർജന്റീനയെ പരിശീലിപ്പിക്കാനുള്ള ഭാഗ്യവും സാമ്പവോളിക്ക് ലഭിച്ചു. അർജന്റീനയെ കൂടാതെ ചിലി ദേശീയ ടീമിനെയും സാംപോളി പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ, സെവിയ്യ, സാന്റോസ്, മാർസെയിൽ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായും സാംപോളി പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും സൂപ്പർ താരം ലയണൽ മെസ്സിയെ അർജന്റീനയിൽ പരിശീലിപ്പിക്കാൻ കിട്ടിയ അവസരം തന്റെ കരിയറിലെ ഏറ്റവും വലിയ അനുഭവമായി സാംപോളി കരുതുന്നു.
ലയണൽ മെസ്സി നിശബ്ദനായ നേതാവാണെന്നാണ് സാംപോളി പറയുന്നത്.”രണ്ട് നോട്ടത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം നിങ്ങൾക്ക് ഒരു പാരാമീറ്റർ നൽകുന്നു. മെസ്സി നിശബ്ദനായ ഒരു നേതാവാണ്, പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അയാൾക്ക് മനസ്സിലാകും.ടീം എപ്പോൾ നന്നായി തയ്യാറെടുക്കുന്നുവെന്നും വിജയിക്കാൻ സാധ്യതയില്ലാത്തപ്പോഴാണെന്നും മെസ്സിക്കറിയാം . അദ്ദേഹത്തിന്റെ സാങ്കേതിക കഴിവുകളും മത്സരം മുൻകൂട്ടി വായിക്കാനുള്ള കഴിവുമെല്ലാം അദ്ദേഹത്തെ ഒരു പ്രതിഭയാക്കുന്നു. മെസ്സിയെ പരിശീലിപ്പിക്കുന്നത് ഒരു പ്രതിഭയെ പരിശീലിപ്പിക്കുന്നത്പോലെയാണ് ,അദ്ദേഹം എല്ലാവരിലും മുകളിലുള്ള ഒരാളാണ്, ”ജോർജ് സാംപോളി പറഞ്ഞു.
അതേസമയം സാംപോളി അർജന്റീന പരിശീലകനായിരിക്കെ മെസ്സിയുമായി അത്ര അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാംപവോളി പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അർജന്റീന ബ്രസീലിനെതിരെ സൗഹൃദ മത്സരം കളിക്കുന്നത്. മത്സരത്തിൽ അർജന്റീന 1-0ന് ജയിച്ചു. 2018 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ പിന്നീട് അർജന്റീന ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും, ലയണൽ മെസ്സി ഇക്വഡോറിനെതിരെ ഹാട്രിക് നേടി ലോകകപ്പിന് യോഗ്യത നേടി.
🗣 Jorge Sampaoli on Lionel Messi: “With two looks, he gives you a parameter of what is happening. He is a silent leader, but he understands what is going to happen. He knows when the team has prepared has no chance of winning.” This via ADN in Chile. 🇦🇷 pic.twitter.com/N7XEAq3k0E
— Roy Nemer (@RoyNemer) September 21, 2022
ലോകകപ്പിൽ അർജന്റീനയുടെ പ്രകടനം ദയനീയമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐസ്‌ലൻഡിനോട് 1-1ന് സമനില വഴങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് 3-0ന് തോറ്റിരുന്നു. ഇതേത്തുടർന്ന് ലയണൽ മെസിയും ഹാവിയർ മഷറാനോയുമുൾപ്പെടെയുള്ള അർജന്റീന ടീമിലെ മുതിർന്ന താരങ്ങൾ പരിശീലകൻ സാംപവോളിക്കെതിരെ തിരിഞ്ഞിരുന്നു. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നൈജീരിയയെ 2-1ന് തോൽപ്പിച്ച് അർജന്റീന പ്രീ ക്വാർട്ടറിലെത്തി .എന്നാൽ ഫ്രാൻസിനോട് 4-3ന് തോറ്റ അർജന്റീന 16-ാം റൗണ്ടിൽ പുറത്തായി. ഇതിന് പിന്നാലെ അർജന്റീന കോച്ച് സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായി