ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണ് ഉള്ളത്.മെസ്സി കരാർ പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണം വരാതെ ആരാധകർക്ക് ഉറപ്പിക്കാനും വയ്യ.എന്തെന്നാൽ മെസ്സി പിഎസ്ജി വിടും എന്നുള്ള കിംവദന്തികൾ ഏറെ സജീവമാണ്.
ലയണൽ മെസ്സിയും പിഎസ്ജിയുടെ ആരാധകരും തമ്മിൽ അത്ര നല്ല സുഖകരമായ ബന്ധമല്ല ഉള്ളത്.എന്തെന്നാൽ മെസ്സിക്കും നെയ്മർക്കും സ്വന്തം ആരാധകരിൽ നിന്ന് തന്നെ കൂവലുകളും അധിക്ഷേപങ്ങളും ഏൽക്കേണ്ടി വന്നിരുന്നു.അതുകൊണ്ടുതന്നെ മത്സരശേഷം എല്ലാ താരങ്ങളും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യുകയും നന്ദി പറയുകയും ചെയ്യുമ്പോൾ മെസ്സിയും നെയ്മറും ഇതിന് കൂട്ടാക്കാറില്ല.രണ്ടുപേരും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്.
ഇതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകനായ ജെരോം റോത്തൻ വിമർശനം നടത്തിയിട്ടുണ്ട്.മെസ്സിയുടെ പേര് ചാന്റ് ചെയ്തിട്ട് പോലും ആരാധകരോട് നന്ദി രേഖപ്പെടുത്താൻ കൂട്ടാക്കാത്ത താരമാണ് മെസ്സി എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. ലയണൽ മെസ്സിയുടെ കരാർ പിഎസ്ജി പുതുക്കുന്നത് ഒരു മോശമായ ആശയമാണെന്നും ഇദ്ദേഹം പറഞ്ഞു.പിഎസ്ജിയുടെ മത്സരശേഷം കളി വിലയിരുത്തുകയായിരുന്നു ഇദ്ദേഹം.
‘ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു മോശമായ ആശയമാണ്.ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോവണമെന്ന ഒരു താല്പര്യവുമില്ലാത്ത വ്യക്തിയാണ് മെസ്സി.ഡ്രസിങ് റൂമിൽ വെറുതെ തലയും താഴ്ത്തി ഇരിക്കുകയാണ് അദ്ദേഹം ചെയ്യുക. അദ്ദേഹത്തിന്റെ പേര് ചാന്റ് ചെയ്തിട്ട് പോലും ആരാധകരോട് നന്ദി പറയാൻ കൂട്ടാക്കാത്ത താരമാണ് മെസ്സി.അദ്ദേഹത്തിന്റെ കരാർ പുതുക്കണ്ട’ റോത്തൻ പറഞ്ഞു.
جيروم روثين (فرنسا سابقاً 🇫🇷) : "تجديد عقد ميسي فكرة سيئة للغاية، إنه لا يكلف نفسه عناء قيادة النادي للأمام، يخفض رأسه ويذهب إلى غرفة تبديل الملابس، تم ترديد إسمه ولكنه لم يقم بشكر الجماهير". pic.twitter.com/qprVlmLjSe
— بلاد الفضة 🏆 (@ARG4ARB) February 8, 2023
ഫ്രഞ്ച് കപ്പിൽ പിഎസ്ജി തോറ്റ് പുറത്തായതോടെ മെസ്സിക്കും നെയ്മർക്കും വീണ്ടും വിമർശനങ്ങൾ ഏൽക്കുകയായിരുന്നു.നിലവിൽ മെസ്സി പരിക്കിന്റെ പിടിയിലാണ്. അദ്ദേഹം ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ്.