മെസ്സി ഒരു ‘അന്യഗ്രഹജീവിയാണ്’ എന്നാൽ അർജന്റീനയ്ക്ക് എപ്പോഴും അദ്ദേഹത്തെ ആശ്രയിക്കേണ്ടിവരില്ല : ഡി മരിയ |Lionel Messi
34 കാരനായ ഡി മരിയയും 35 കാരനായ മെസ്സിയും ആദ്യ ഫിഫ ലോകകപ്പ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഖത്തറിലേക്ക് പറക്കുന്നത്. ടൂർണമെന്റിൽ വിജയിക്കാനുള്ള ഫേവറിറ്റുകളിൽ ഏറ്റവും മുന്നിലാണ് അർജന്റീനയുടെ സ്ഥാനം.ലയണൽ മെസ്സി കളിക്കുന്ന അവസാന ഫിഫ ലോകകപ്പായിരിക്കും ഇത്.ഖത്തറിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് വിജയിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
എന്നാൽ താൻ അന്യഗ്രഹജീവിയെന്ന് വിശേഷിപ്പിക്കുന്ന ലയണൽ മെസ്സിയെ അർജന്റീന എപ്പോഴും ആശ്രയിക്കേണ്ടതില്ലെന്ന് എയ്ഞ്ചൽ ഡി മരിയ അഭിപ്രായപ്പെട്ടു.വർഷങ്ങളായി ലാ ആൽബിസെലെസ്റ്റെയുടെ വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ലയണൽ മെസ്സി.164 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മെസ്സി 90 ഗോളുകളും 51 അസിസ്റ്റുകളും നേടി.അർജന്റീനയെ 2021 ൽ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കുകായും ചെയ്തു.മികച്ച ഫോമിലാണ് മെസ്സി ഫിഫ ലോകകപ്പിലേക്ക് എത്തുന്നത്.പിഎസ്ജിക്ക് വേണ്ടിയുള്ള 19 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ഡി മരിയ തന്റെ അർജന്റീനിയൻ സഹ താരത്തെ പ്രശംസിക്കുകയും എന്നാൽ ടീം മെസ്സിയെ ഇപ്പോഴും ആശ്രയിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു.”എനിക്ക്, ലിയോയുടെ അരികിലായിരിക്കുക എന്നതാണ് എല്ലാം അദ്ദേഹം ,ലോകത്തിലെ ഏറ്റവും മികച്ചവനാണ്, ഒരു അന്യഗ്രഹജീവിയാണ്. അത് എത്ര പറഞ്ഞാലും എനിക്ക് മടുക്കില്ല.ഞാൻ അത് വീണ്ടും പറയും.ഞാൻ എന്റെ കരിയറിൽ ഏറ്റവും മികച്ച കാര്യം ലിയോയ്ക്കൊപ്പം കളിക്കുന്നതാണ് ” ഡി മരിയ പറഞ്ഞു.
🇦🇷 Angel Di Maria: "Lionel Messi, dünyanın en iyisi. O bir uzaylı ve bunu söylemekten bıkmayacağım."
— VOLE (@VOLEapp) November 15, 2022
🔗 (La Nacion) pic.twitter.com/oLGTl50OxA
“ഞങ്ങൾ ദേശീയ ടീമിൽ വർഷങ്ങളോളം ഒരുമിച്ച് ചെലവഴിച്ചു, അദ്ദേഹത്തോടൊപ്പം ഒരേ ടീമിൽ കളിക്കാൻ പോലും എനിക്ക് കഴിഞ്ഞു, കാരണം എല്ലാ ദിവസവും മെസ്സിയെ കാണുന്നത് വളരെ മനോഹരമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.ഡി മരിയയും മെസ്സിയും അടക്കം മികച്ച മുന്നേറ്റ നിര താരങ്ങളുടെ ഒരു കൂട്ടം തന്നെ അർജന്റീനക്ക് ഒപ്പമുണ്ട്.എഎസ് റോമയുടെ പൗലോ ഡിബാല, ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസ്, ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസ് എന്നിവരും സ്കലോനിയുടെ 26 അംഗ ടീമിലുണ്ട്.അതിനാൽ, ഖത്തറിൽ വിജയിക്കാൻ അർജന്റീനയ്ക്ക് ലയണൽ മെസ്സി ഒഴികെയുള്ള ഓപ്ഷനുകൾ ഉണ്ട്.