കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് വാലന്റീൻ കാസ്റ്റല്ലനോസ് എന്ന പേരാണ്.ജിറോണയുടെ അർജന്റൈൻ താരമായ ഇദ്ദേഹം റയൽ മാഡ്രിഡിനെതിരെ നാല് ഗോളുകളാണ് നേടിയിട്ടുള്ളത്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്പാനിഷ് ലീഗിൽ റയലിനെതിരെ നാല് ഗോളുകൾ നേടുന്ന ആദ്യത്തെ താരമാണ് ഇദ്ദേഹം.മത്സരത്തിൽ ജിറോണ വിജയിക്കുകയും ചെയ്തിരുന്നു.
ഈ തകർപ്പൻ പ്രകടനത്തോടുകൂടിയാണ് കാസ്റ്റല്ലനോസിനെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങുന്നത്.24 കാരനായ താരത്തിന് ഇനിയും ഒരു വലിയ കരിയർ തന്നെ തന്റെ മുന്നിൽ അവശേഷിക്കുന്നുണ്ട്.അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാസ്റ്റല്ലനോസ്.തന്റെ ഇപ്പോഴത്തെ മികവ് തുടരുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് അർജന്റീന ദേശീയ ടീമിൽ ഇടം നേടാൻ സാധിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
റയലിനെതിരെയുള്ള മത്സരത്തിൽ ഹീറോയായതിനുശേഷം ജിജാന്റസ് എന്ന മാധ്യമത്തിന് ഇദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു.ലയണൽ മെസ്സിയെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്.അർജന്റീനക്കാരുടെ ദൈവമാണ് ലയണൽ മെസ്സി എന്നും വേൾഡ് കപ്പ് കിരീടനേട്ടത്തിലൂടെ മെസ്സി തന്നെ കരയിപ്പിച്ചു എന്നുമാണ് ഈ താരം പറഞ്ഞിട്ടുള്ളത്.ഇക്കാര്യം ബാർസ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘ലയണൽ മെസ്സി കഴിഞ്ഞ ദിവസത്തെ എന്റെ പ്രകടനം കണ്ടിട്ടുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല.നമ്മൾ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ്.ഞങ്ങൾ അർജന്റീനക്കാരെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി ഒരു ദൈവമാണ്.വേൾഡ് കപ്പ് കിരീട നേട്ടത്തിലൂടെ അദ്ദേഹം എന്നെ കരയിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് ‘ഇതാണ് കാസ്റ്റല്ലനോസ് പറഞ്ഞിട്ടുള്ളത്.
🎙️| Taty Castellanos, to @JijantesFC: "I don't know if Leo (Messi) saw yesterday's game. We're talking about the best player in the world. He's God for us Argentines. He made me cry at the World Cup." 🇦🇷🐐 pic.twitter.com/i0oupdTcRi
— BarçaTimes (@BarcaTimes) April 26, 2023
അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റിയുടെ താരമാണ് യഥാർത്ഥത്തിൽ ഈ അർജന്റീനക്കാരൻ.ലോൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജിറോണക്ക് വേണ്ടി താരം കളിച്ചു കൊണ്ടിരിക്കുന്നത്.ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ ഒരു സുവർണ്ണാവസരം പാഴാക്കിയതിന്റെ പേരിൽ വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ ആ വിമർശനങ്ങൾക്കൊക്കെ അറുതി വരുത്താൻ ഈ അർജന്റീന താരത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.