ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ആദ്യ 10 താരങ്ങളുടെ പട്ടിക പുറത്ത്, മെസ്സി ഒന്നാമൻ |Lionel Messi

ഈ സീസണിൽ വളരെ സ്ഥിരതയാർന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ താരം ലയണൽ മെസ്സിയാണ്.നിലവിൽ ഫ്രഞ്ച് ലീഗിൽ മാസ്മരിക പ്രകടനം പുറത്തെടുക്കാനും മെസ്സിക്ക് സാധിക്കുന്നുണ്ട്.

15 ഗോളുകളും 14 അസിസ്റ്റുകളുമാണ് ഈ സീസണിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്.ഒട്ടുമിക്ക മത്സരങ്ങളിലും സ്ഥിരമായി മികച്ച പ്രകടനം നടത്തുന്നതിനാൽ റേറ്റിങ്ങിന്റെ കാര്യത്തിൽ എപ്പോഴും മെസ്സി മുന്നിട്ട് നിൽക്കാറുണ്ട്.പ്രമുഖ ഡാറ്റ അനലിസ്റ്റുകളായ സോഫ സ്കോർ ഈ സീസണിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ 10 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്.ഈ സീസണിൽ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മെസ്സിക്ക് ലഭിച്ചിരിക്കുന്ന റേറ്റിംഗ് 8.22 ആണ്.മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായ കെവിൻ ഡി ബ്രൂയിനയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.7.79 ആണ് നിലവിൽ അദ്ദേഹത്തിന്റെ റേറ്റിംഗ്.7.69 റേറ്റിംഗ് ഉള്ള നെയ്മർ ജൂനിയർ മൂന്നാം സ്ഥാനം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.

ജോഷുവാ കിമ്മിച്ച് 7.69 റേറ്റിംഗ് നേടിക്കൊണ്ട് നാലാം സ്ഥാനവും കീറൻ ട്രിപ്പിയർ 7.66 റേറ്റിംഗ് നേടിക്കൊണ്ട് അഞ്ചാം സ്ഥാനവും കൈക്കലാക്കിയിട്ടുണ്ട്.അന്റോയിൻ ഗ്രീസ്മാൻ,ബ്രാങ്കോ വാൻ ഡൻ ബൂമൻ,റെമി കബല്ല,പൗലോ ഡിബാല,ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് യഥാക്രമം ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്.സോഫ സ്കോറിന്റെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയത് ഈ താരങ്ങളാണ്.

ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന മറ്റൊരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലന്റാണ്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഇദ്ദേഹം തന്നെ.എന്തുകൊണ്ട് ഈ റേറ്റിംഗിന്റെ പട്ടികയിൽ അദ്ദേഹം വരുന്നില്ല എന്നുള്ളത് ചില ആരാധകർ ഉന്നയിക്കുന്ന ചോദ്യമാണ്.അതൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേക്കും ഈ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.

4.3/5 - (18 votes)
Lionel Messi