ഈ ആഴ്ച്ചയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഗംഭീര വിജയമായിരുന്നു പിഎസ്ജി നേടിയിരുന്നത്.7-2 എന്ന ഭീമൻ സ്കോറിനായിരുന്നു പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഒരുപോലെ തിളങ്ങിയതോടെയാണ് ഈ മികച്ച വിജയം കരസ്ഥമാക്കാൻ പാരിസിന് സാധിച്ചത്.
രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ഈ മത്സരത്തിൽ മെസ്സിയും എംബപ്പേയും നേടിയിരുന്നത്. ഇതിൽ മെസ്സി നേടിയ 2 ഗോളുകളും അതിമനോഹരമായിരുന്നു.ആദ്യത്തെ ഗോൾ എംബപ്പേയുടെ പാസിൽ നിന്നും ഒരു ട്രിവേല ഷോട്ടിലൂടെയായിരുന്നു മെസ്സി വലയിൽ എത്തിച്ചത്. അതേസമയം മെസ്സിയുടെ രണ്ടാം ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെയായിരുന്നു അദ്ദേഹം നേടിയിരുന്നത്.
ഇപ്പോഴിതാ മെസ്സിയുടെ ഈ ആദ്യഗോളിനെ യുവേഫയുടെ അംഗീകാരം തേടി എത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോളായി കൊണ്ടാണ് ഈ ഗോളിനെ യുവേഫ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഗോളുകളോട് മത്സരിച്ച് അവയെ മറികടന്നാണ് മെസ്സിയുടെ ഗോൾ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഫ്രാങ്ക്ഫർട്ട് vs മാഴ്സെ മത്സരത്തിൽ മാറ്റിയോ ഗുണ്ടോസി നേടിയ ഗോൾ,സാൽസ്ബർഗ് vs ചെൽസി മത്സരത്തിൽ കായ് ഹാവെർട്സ് നേടിയ ഗോൾ, ബെൻഫിക്ക vs യുവന്റസ് മത്സരത്തിൽ റാഫ സിൽവ നേടിയ ഗോൾ, ഇവകളോടായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ മത്സരിച്ചിരുന്നത്.ഇവയെ എല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോൾ ഈയാഴ്ചയിലെ ഏറ്റവും മികച്ച ഗോളായി കൊണ്ട് മെസ്സിയുടെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
🙌 Leo Messi wins Goal of the Week 👏👏👏#UCLGOTW | @Heineken pic.twitter.com/HLLkhsaI5W
— UEFA Champions League (@ChampionsLeague) October 27, 2022
നിലവിൽ മെസ്സി മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു. ഇനി ലീഗ് വണ്ണിൽ ട്രോയസിനെതിരെയാണ് നമുക്ക് മെസ്സിയെ കാണാൻ സാധിക്കുക.