വേണ്ടത് മൂന്നേ മൂന്ന് അസിസ്റ്റുകൾ മാത്രം,35ആം വയസ്സിൽ പുതിയ നേട്ടം എത്തിപ്പിടിക്കാൻ മെസ്സി|Lionel Messi

ഗോളടിക്കുന്ന മെസ്സിയെയല്ല, മറിച്ച് ഗോളടിപ്പിക്കുന്ന മെസ്സിയെയാണ് സമീപകാലത്ത് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഓരോ മത്സരങ്ങളിലും നിറഞ്ഞ് കളിക്കുന്ന മെസ്സി വളരെ നിർണായകമായ പാസുകളും ക്രോസുകളും സഹതാരങ്ങൾക്ക് യഥേഷ്ടം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അസിസ്റ്റുകൾ ഇപ്പോൾ മെസ്സിയുടെ പേരിൽ കുറിക്കപ്പെടുന്നു.

നിലവിൽ 7 അസിസ്റ്റുകളാണ് മെസ്സി ലീഗ് വണ്ണിൽ നേടിയിട്ടുള്ളത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം മെസ്സിയാണ്. മാത്രമല്ല 21 അസിസ്റ്റുകൾ ആകെ പിഎസ്ജിക്ക് വേണ്ടി നേടാനും മെസ്സിക്ക് കഴിഞ്ഞു. ആകെ ലീഗിൽ 213 അസിസ്റ്റുകളും സീനിയർ കരിയറിൽ ആകെ 338 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മാത്രമല്ല ഈ വർഷം ലീഗിൽ ആകെ 17 അസിസ്റ്റുകളാണ് ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്. ഇനി മൂന്ന് അസിസ്റ്റുകൾ കൂടി നേടുകയാണെങ്കിൽ ഒരു നേട്ടം കുറിക്കാൻ സാധിക്കും. അതായത് ഇതുവരെ ഒരു വർഷത്തിൽ മെസ്സി ലീഗിൽ 20 അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടില്ല. മൂന്ന് അസിസ്റ്റുകൾ കൂടി ലീഗ് വണ്ണിൽ നേടിയാൽ 35ആം ഒരു പേഴ്സണൽ റെക്കോർഡ് കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞേക്കും.

അവസാനത്തെ 3 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകളാണ് മെസ്സി നേടിയിട്ടുള്ളത്. അതായത് മൂന്ന് അസിസ്റ്റുകൾ കൂടി ലീഗ് വണ്ണിൽ നേടുക എന്നുള്ളത് മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാവില്ല. അതുകൊണ്ടുതന്നെ ഈ പേഴ്സണൽ നേട്ടം മെസ്സി കരസ്ഥമാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലീഗ് വണ്ണിൽ ഇനി മെസ്സിയുടെയും പിഎസ്ജിയുടെയും എതിരാളികൾ ശക്തരായ ലിയോണാണ്. നിലവിൽ മെസ്സിയും സംഘവും തന്നെയാണ് ഒന്നാം സ്ഥാനത്ത്.ലിയോൺ അഞ്ചാം സ്ഥാനത്താണ്.ലിയോണിനേയും പിഎസ്ജി പരാജയപ്പെടുത്തുമെന്നാണ് പ്രതീക്ഷകൾ.

Rate this post
Lionel Messi