ഇത്തവണ സിറ്റി ഒരുങ്ങിതന്നെ, മെസ്സിയെ ക്ലബിലെത്തിക്കാൻ പുതിയ വഴികളന്വേഷിക്കുന്നു.

വർഷങ്ങൾക്ക് മുമ്പും സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തട്ടകം മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മെസ്സിയെ ക്ലബിൽ എത്തിക്കാൻ എപ്പോഴും സന്നദ്ധതയും താല്പര്യവും അറിയിച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ അന്നൊന്നും എഫ്സി ബാഴ്സലോണക്കോ മെസ്സിക്കോ ക്ലബ് വിടാൻ താല്പര്യമുണ്ടായിരുന്നില്ല. അത്കൊണ്ട് സിറ്റിക്ക് കൂടുതലൊന്നും തന്നെ ഈ കാര്യത്തിൽ ചെയ്യാനുണ്ടായിരുന്നില്ല. മുൻ വർഷങ്ങളിലെല്ലാം തന്നെ മെസ്സി സിറ്റിയിലേക്ക് എന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമായി അവസാനിക്കുകയായിരുന്നു.

എന്നാൽ ഇത്തവണ സ്ഥിതിഗതികൾ അത്‌പോലെയല്ല. എഫ്സി ബാഴ്സലോണയിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാണ്. മെസ്സിക്കാണേൽ ക്ലബ് വിടാൻ താല്പര്യവുമുണ്ട്. ബാഴ്സ ബോർഡ് അംഗങ്ങളിലെ ചിലർക്ക് മെസ്സിയെ ഒഴിവാക്കി കൊണ്ട് ടീമിനെ പുനർനിർമിക്കണമെന്ന അഭിപ്രായവുമാണ് ഉള്ളത്. മെസ്സേജ് ഇതുവരെ കരാർ പുതുക്കിയിട്ടുമില്ല. ബാഴ്സയുടെ നിലവിലെ അവസ്ഥയിൽ മെസ്സിക്ക് കടുത്ത വിയോജിപ്പുണ്ട്. അതിനാൽ തന്നെ ഇത്തവണ ഒന്ന് ആഞ്ഞുപിടിച്ചാൽ മെസ്സി സിറ്റിയിൽ എത്താനുള്ള സാധ്യതകൾ ഒരല്പം കൂടുതലാണ്.

ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി എന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എല്ലാ പ്രശ്നങ്ങളേയും മറികടന്ന് മെസ്സിയെ എങ്ങനെ ക്ലബിൽ എത്തിക്കാമെന്നാണ് സിറ്റിയിപ്പോൾ ആലോചിക്കുന്നത്. മെസ്സിയുടെ ലഭ്യത ഏതൊക്കെ തരത്തിലാണ് എന്ന് അന്വേഷിക്കാൻ സിറ്റി ആളെ നിയോഗിച്ചതായി ചില മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പ്രധാനമായും ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസുകൾ ഒന്നും തന്നെ തെറ്റിക്കാതെ മെസ്സിയെ എങ്ങനെ ക്ലബിൽ എത്തിക്കാം എന്നാണ് സിറ്റി അന്വേഷിക്കുന്നത്. ഇഎസ്പിഎൻ എഫ്സിയാണ് ഈ വാർത്തയുടെ ഉറവിടം. മെസ്സിയുടെ ട്രാൻസ്ഫർ സങ്കീർണമായ ഒന്നാണെന്നു സിറ്റി ഇതിനോടകം മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പ്രശ്നവും കൂടാതെ താരത്തെ ഇത്തിഹാദിൽ എത്തിക്കാനുള്ള വഴികളാണ് സിറ്റിക്ക് ആവിശ്യം. എഴുന്നൂറ് മില്യൺ യുറോ റിലീസ് ക്ലോസുള്ള മെസ്സിയെ ക്ലബിൽ എത്തിക്കുക എന്നത് വളരെ ദുർഘടം പിടിച്ച ഒന്നാണ് എന്ന് സിറ്റിക്ക് നന്നായി അറിയാം. പക്ഷെ ഇതിനുള്ള എളുപ്പവഴികളാണ് സിറ്റിക്ക് ഇപ്പോൾ ആവിശ്യം.

Rate this post
Lionel MessiManchester citytransfer News