ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അതികായകൻമാരായ യുവന്റസിനെ കീഴടക്കിയത്. മത്സരത്തിൽ ഡെംബലെ, മെസ്സി എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ഡെംബലെയുടെ ഗോളിന് വഴിയൊരുക്കിയ മെസ്സി മത്സരം അവസാനിക്കാനിരിക്കെ പെനാൽറ്റിയിലൂടെ ഗോൾ നേടുകയായിരുന്നു.
ഈ ഗോളിലൂടെ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് മെസ്സി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ എഴുപതാമത്തെ ഗോളാണ് മെസ്സി ഇന്നലെ പൂർത്തിയാക്കിയത്. ഗ്രൂപ്പ് സ്റ്റേജിൽ എഴുപത് ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യതാരമാണ് മെസ്സി. ഇതോടെ മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് ഗോൾ നേട്ടം 117 ആയി ഉയർന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി 13 ഗോളിന്റെ വിത്യാസമാണ് നിലവിൽ മെസ്സിക്കുള്ളത്.
ആ 117 ഗോളുകളിൽ എഴുപത് എണ്ണം ഗ്രൂപ്പ് സ്റ്റേജിലും ബാക്കിയുള്ളത് നോക്കോട്ട് സ്റ്റേജിലുമാണ്. ഇതുവരെ ആറു തവണയാണ് ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ പട്ടം മെസ്സി നേടിയിട്ടുള്ളത്. 2008-2009 (9 goals), 2009-2010 (8), 2010-2011 (12), 2011-2012 (14), 2014-2015 (10) – shared with Neymar and Cristiano Ronaldo), and 2018-2019 (12).എന്നിങ്ങനെയാണ് ആ കണക്കുകൾ.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകൾ മെസ്സി കണ്ടെത്തി കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഫെറെൻക്വെറോസിനെതിരെയും മെസ്സി പെനാൽറ്റിയിലൂടെ ഗോൾ നേടിയിരുന്നു. പക്ഷെ ഓപ്പൺ പ്ലേയിൽ മെസ്സിക്ക് ഇപ്പോഴും ഗോൾക്ഷാമമുണ്ട്. ഇത് താരം ഉടനടി പരിഹരിക്കുമെന്നാണ് ആരാധകർ കരുതുന്നത്.