തുടർച്ചയായ രണ്ടാം തവണയും ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കാൻ ലയണൽ മെസ്സി | Lionel Messi

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം പിടിച്ച് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.ലയണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായുംഇവർ മൂന്നു പേര് തന്നെയാണ് മത്സരരംഗത്തുള്ളത്.

2022 ൽ മെസ്സിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.ഖത്തർ ലോകകപ്പിലെ പ്രകടനമാണ് മെസ്സിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.ജനുവരി 15ന് ലണ്ടനിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ്.ലയണൽ മെസ്സി PSG-യ്‌ക്കൊപ്പം ലീഗ് 1 നേടുകയും മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ എക്കാലത്തെയും മികച്ച സ്‌കോറർ ആകുകയും ചെയ്തു.കൈലിയൻ എംബാപ്പെ ലിഗ് 1 നേടുകയും ടോപ് സ്‌കോററായും ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.എംബാപ്പെ എല്ലാ മത്സരങ്ങളിലുമായി 41 ഗോളുകൾ നേടി

.ബാലൺ ഡി ഓർ വോട്ടിംഗിൽ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ എർലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ് എന്നിവ ഹാലൻഡ് സ്വന്തമാക്കി. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും 2022-2023 യൂറോപ്യൻ ഗോൾഡൻ ഷൂവും നേടി.2022 ഡിസംബർ 19 മുതൽ ഈ വർഷം ഓഗസ്റ്റ് 20 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്, ലോകകപ്പ് ഫൈനൽ ദിനമായ 2022 ഓഗസ്റ്റ് 1 നും 2023 ഓഗസ്റ്റ് 20 നും ഇടയിലുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വനിതകളെ തീരുമാനിച്ചു.

സ്പെയിൻ താരങ്ങളായ ബോൺമതി,ജെന്നി ഹെർമോസോ, കൊളംബിയൻ കൗമാരക്കാരിയായ ലിൻഡ കെയ്‌സെഡോ എന്നിവരും വനിതാ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.ബോൺമതിയും ഹെർമോസോയും ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടി സ്‌പെയിൻ ആദ്യമായി വനിതാ ലോകകപ്പ് ഉയർത്തി, കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കൊപ്പം ബോൺമതി വനിതാ ചാമ്പ്യൻസ് ലീഗും നേടി.

1/5 - (2 votes)
Lionel Messi