MLS ൽ ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടാനുള്ള ഇന്റർ മയാമി ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടാവില്ല.ലയണൽ മെസ്സി ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ ഫെഡറിക്കോ ബ്യൂണോ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ വിജയത്തിൽ അവസാന വിസിലിന് മുമ്പ് മെസ്സി ക്ഷീണം അനുഭവപ്പെട്ട മെസ്സി കളം വിട്ടിരുന്നു.
അടുത്ത മത്സരത്തിനായി ബൊളീവിയയിലേക്ക് യാത്ര ചെയ്തെങ്കിലും കോച്ച് ലയണൽ സ്കലോനിയുടെ 23 അംഗ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. മെസ്സിയില്ലാതെ ഇരുന്നിട്ടും ലാപാസിൽ അര്ജന്റീന മൂന്നു ഗോളിന്റെ വിജയം നേടി.അറ്റ്ലാന്റയിൽ നടക്കുന്ന ഇന്റർ മിയാമിയുടെ ലീഗ് പോരാട്ടത്തിന് മുന്നോടിയായാണ് മെസ്സി അമേരിക്കയിൽ തിരിച്ചെത്തിയത്. പരിക്കേറ്റില്ലെങ്കിലും മയാമിയുടെ വരാനിരിക്കുന്ന തിരക്കേറിയ ഷെഡ്യൂൾ കണക്കിലെടുത്ത് താരം അറ്റ്ലാന്റയിലേക്ക് പോയില്ല.
സെപ്തംബർ 27 ന് ഹ്യൂസ്റ്റണിനെതിരായ യുഎസ് ഓപ്പൺ കപ്പ് ഫൈനൽ ഉൾപ്പെടെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീം അടുത്ത 22 ദിവസങ്ങളിൽ എട്ട് മത്സരങ്ങൾ കളിക്കും.ടൊറന്റോ എഫ്സിക്കെതിരായ ഹോം മാച്ച്, ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഹോം മാച്ച്, ഹ്യൂസ്റ്റൺ ഡൈനാമോയ്ക്കെതിരെയുള്ള യുഎസ് ഓപ്പൺ കപ്പ് ഫൈനൽ,NYCFC-ക്കെതിരായ ഒരു ഗെയിം എന്നിവ മെസ്സി ക്ക്ഈ മാസം ഇന്റർ മിയാമി ജേഴ്സിയിൽ കളിക്കണം.ഒക്ടോബർ തുടക്കത്തിൽ അർജന്റീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ മെസ്സി അര്ജന്റീനയിലേക്ക് പോവും.
Lionel Messi’s first month at Inter Miami was a joy to watch 👏🐐 pic.twitter.com/dDMW5bSI7B
— PFF FC (@PFF_FC) September 11, 2023
അതിനു ശേഷം ലീഗിൽ ചിക്കാഗോ ഫയറിനെതിരെയും ,സിൻസിനാറ്റിക്കെതിരെയും മയാമി കളിക്കും. മെസ്സിയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ലീഗിൽ മിയാമി 3-2 ന് കൻസാസ് സിറ്റിയെ പരാജയപ്പെടുത്തി. ജൂലൈയിൽ അർജന്റീനിയൻ വന്നതിന് ശേഷം മൂന്ന് മത്സരങ്ങളിലായി 13 മത്സരങ്ങളിൽ അവർ തോൽവിയറിയില്ല.മേജർ സോക്കർ ലീഗിൽ ആറാം സ്ഥാനത്താണ് അറ്റ്ലാൻഡ യുണൈറ്റഡെങ്കിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമി പതിനാലാം സ്ഥാനത്താണ്.
🚨Breaking: “MESSI DID NOT TRAVEL TO ATLANTA FOR THE MLS DUEL. He won't play this Saturday.”
— Inter Miami FC Hub (@Intermiamifchub) September 16, 2023
Via @FedeBueno73 @SC_ESPN #Messi #InterMiamiCF #WeAreTheA pic.twitter.com/0E4XyH8YqE
ഇതിനു മുൻപ് ലീഗ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ നാലു ഗോളുകൾക്കാണ് ഇന്റർ മയാമി ജയിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 2 30നാണ് അറ്റ്ലാന്റ യുണൈറ്റഡും ഇന്റർമയാമിയും തമ്മിലുള്ള പോരാട്ടം.