കഴിഞ്ഞ സീസണിലായിരുന്നു ലയണൽ മെസ്സി ബാഴ്സ ജേഴ്‌സി അഴിച്ചു വെച്ച് കൊണ്ട് പിഎസ്ജിയുടെ ജേഴ്‌സി അണിഞ്ഞത്.എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമായിരുന്നില്ല.മെസ്സിയുടെ ലെവൽ വെച്ച് താരം ലീഗ് വണ്ണിൽ ഒരല്പം ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തു.
എന്നാൽ ഈ സീസൺ വളരെ വ്യത്യസ്തമാണ്. തകർപ്പൻ പ്രകടനമാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 12 ഗോളുകളും 8 അസിസ്റ്റുകളുമായി ഈ സീസണിൽ 20 ഗോൾ കോൺട്രിബൂഷൻസ് മെസ്സിക്ക് നേടാൻ കഴിഞ്ഞു.മാത്രമല്ല യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ പല കാര്യങ്ങളിലും മെസ്സിയാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ സീസണിലെ പ്രകടനവും ഈ സീസണിലെ പ്രകടനവും തമ്മിലുള്ള വ്യത്യാസവും അതിന്റെ കാരണവും ലയണൽ മെസ്സി ഇപ്പോൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മെസ്സി പറഞ്ഞിട്ടുണ്ട്. പുതുതായി നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.
‘ ഈ സീസണിൽ ഞാൻ ശാരീരികമായി നല്ല രൂപത്തിലാണ്. കഴിഞ്ഞ സീസണിനെ വെച്ച് നോക്കുമ്പോൾ ഈ സീസണിൽ നല്ല ഒരു പ്രീ സീസണും എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാൻ പരിശീലനം ആരംഭിച്ചത് വളരെ വൈകിയാണ്.എന്റെ പ്രകടനത്തിന് റിതം ഉണ്ടായിരുന്നില്ല. ഞാൻ അങ്ങനെയാണ് നാഷണൽ ടീമിൽ എത്തിയത്.മാത്രമല്ല പരിക്കുകളോടുകൂടി മടങ്ങുകയും ചെയ്തു. പിന്നീട് എനിക്ക് കോവിഡ് പിടിപെടുകയും ചെയ്തു. ഇതുകൊണ്ടൊക്കെ എനിക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല ‘ മെസ്സി പറഞ്ഞു.
🗣 Messi told @PolloVignolo: “I feel good physically, I had very good preseason this year compared to previous. Last year I started training late, played without rhythm, then I went to the National Team and when returned I had an injury. Then Covid, I couldn’t pick rythm.” 🇦🇷 pic.twitter.com/yCmIZLT0uy
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 6, 2022
ലയണൽ മെസ്സിയുടെ നിലവാരം വെച്ചുനോക്കുമ്പോഴാണ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് സാധിക്കാതെ പോയത്. എന്നാൽ മറ്റുള്ള താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെസ്സി നല്ല രൂപത്തിൽ തന്നെയാണ് കഴിഞ്ഞ സീസണിൽ കളിച്ചിട്ടുള്ളത്. എന്നിരുന്നാലും തനിക്ക് കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്തതിന്റെ കാരണം ലയണൽ മെസ്സി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.