ബ്രസീലിനെതിരെ മെസ്സിയുടെ പ്രകടനങ്ങൾ ;എത്ര ഗോളുകൾ നേടിയിട്ടുണ്ട് ?

നാളെ പുലർച്ചെ നടക്കുന്ന സൂപ്പർ ക്ലാസ്സിക്കോ പോരാട്ടത്തിൽ ഏവരുടെയും ശ്രദ്ധ പരിക്കിൽ നിന്നും തിരിച്ചു വരുന്ന ലയണൽ മെസ്സിയിലാണ്. കോപ്പ അമേരിക്ക ഫൈനൽ വിജയത്തിന് ശേഷം വീണ്ടും ബ്രസീലിനെതിരെ വിജയം നേടാം എന്ന ആത്മവിശ്വാസത്തിലാണ് മെസ്സിയിറങ്ങുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ അർജന്റീനയിലെ സാൻ ജുവാനിലെ എസ്റ്റാഡിയോ സാൻ ജുവാൻ ഡെൽ ബിസെന്റനാരിയോയിൽ അണിനിരക്കുമ്പോൾ തീപാറുമെന്നുറപ്പാണ്.

മെസ്സിയുടെ മറ്റു എതിരാളികൾക്കെതിരെയുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്രസീലിനെതിരെ താരതമ്യേന കുറഞ്ഞ റെക്കോർഡാണ് അദ്ദേഹത്തിന് ഉള്ളത്. മെസ്സി തന്റെ കരിയറിൽ 13 തവണ ബ്രസിലിനെ നേരിട്ടുണ്ട്. അതിൽ 6 കളികൾ അർജന്റീന വിജയിച്ചപ്പോൾ, 6 കളികളിൽ പരാജയപ്പെടുകയും ഒരു കളി സമനിലയിലും അവസാനിച്ചു. 2006ൽ ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി ആദ്യമായി ബ്രസീലിനെതിരെ കളിക്കുന്നത്. ഇതുവരെ ബ്രസീലിനെതിരെ 13 തവണ കളിച്ച മെസ്സി 5 ഗോളുകൾ നേടിയിട്ടുണ്ട്.

ദേശീയ ടീമിന്റെ ജേഴ്സിയിൽ വലിയ വിജയങ്ങൾ നേടാൻ സാധിച്ചിട്ടില്ല എന്ന വിമര്ശനത്തിന് കോപ്പ അമേരിക്ക കിരീടത്തിലൂടെ മെസ്സി മറുപടി കൊടുത്തു. നാല് ഫൈനലുകളിൽ പരാജയപ്പെട്ട ശേഷമാണ് മെസ്സി ഒരു കിരീടം നേടിയത്.2007-ൽ വെനസ്വേലയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് മൂന്നു ഗോളിന്റെ തോൽവി ഏറ്റുവാങ്ങി . 2015 ലെ കോപ്പ അമേരിക്കയിൽ ചിലിയോട് പരാജയപെട്ടു. 2016 ൽ ചിലിയോട് വീണ്ടും പരാജയപെട്ടു. 2016 ലെ കോപ ഫൈനലിലെ തോൽവി മെസ്സിയെ അസ്വസ്ഥനാക്കുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.കുറച്ച് മാസങ്ങൾക്ക് ശേഷം സ്ട്രൈക്കർക്ക് തീരുമാനം മാറ്റുകയും ടീമിലേക്ക് ശക്തമായി തിരിച്ചു വരികയും ചെയ്തു.

നാല് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും, 2014-ൽ ബ്രസീലിൽ നടന്ന ടൂർണമെന്റിൽ ജർമ്മനിയെ ഫൈനലിൽ നേരിട്ടതാണ് അർജന്റീനയും മെസ്സിയും ഏറ്റവും അടുത്ത മഹത്വം നേടിയത്. നിശ്ചിത സമയത്ത് കളി 0-0ന് സമനിലയിലായതിന് ശേഷം 113-ാം മിനിറ്റിൽ മരിയോ ഗോട്‌സെയുടെ ഗോളിൽ കിരീടം കൈവിട്ടു. ഖത്തറിലെ വേൾഡ് കപ്പ് മെസ്സിയുടെ കരിയറിലെ അവസാനത്തേത് ആയിരിക്കും . 2014 ൽ കൈവിട്ട കിരീടം 2022 ൽ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ്.

Rate this post