മെസി ബാഴ്‌സ വിട്ടാലും ലാലിഗക്കു നഷ്ടമൊന്നും വരില്ല, നഷ്ടം ബാഴ്സക്ക് തന്നെയായിരിക്കുമെന്ന് ലാലിഗ പ്രസിഡന്റ്

ബയേണിനോടേറ്റ ദയനീയ തോൽവിക്കു ശേഷം ബോർഡിനോടുള്ള അമർഷത്തിൽ സൂപ്പർതാരം ലയണൽ മെസി ബാഴ്സ വിടാനൊരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം ലയണൽ മെസി തന്നെ മാറ്റുകയായിരുന്നു. 2020-21 സീസണു ശേഷം ബാഴ്‌സ വിടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ മെസി ബാഴ്‌സ വിട്ടാലും ലാലിഗയെ അതു ഒരുതരത്തിലും ബാധിക്കില്ലായിരുന്നുവെന്നു വ്യക്തമാക്കിയിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ജാവിയർ ടെബാസ്.

എന്നാൽ മെസി ബാഴ്സ വിട്ടാൽ അത് മെസിയെ തന്നെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന അഭിപ്രായക്കാരനാണ് ടെബാസ്. മെസി ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ അത് ബാഴ്സയ്ക്കും ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ലാലിഗയെ സാമ്പത്തികമായി ബാധിക്കാൻ പോവുന്നത് കൊറോണയുടെ തിരിച്ചു വരവാണെന്നും ടെബാസ് ചൂണ്ടിക്കാണിക്കുന്നു.

“ബാഴ്സ വിട്ടാൽ അത് മെസിക്ക് നല്ലതാണുണ്ടാക്കുകയെന്നു എനിക്ക് തോന്നുന്നില്ല. ഞാൻ മുൻപ് എപ്പോഴും പറയുന്നത് പോലെ തന്നെ എനിക്ക് മെസിയെ ലാലിഗയിൽ എപ്പോഴും കാണാൻ തന്നെയാണ് ആഗ്രഹം. ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ അതു ബാഴ്സക്ക് ഗുണകരമാണ്. ബാഴ്സലോണയുമായി ഒരു ഐക്യത്തിൽ എത്തുന്നതാണ് മെസിക്കും ബാഴ്സയ്ക്കും ഒപ്പം ലാലിഗക്കും നല്ലത്. ബാഴ്സ വിടുന്നത് മെസിക്ക് നല്ല ആശയമാണെന്ന് എനിക്കു തോന്നുന്നില്ല.”

“ഒരു പ്ലയെർ എന്നനിലക്ക് ചിലപ്പോൾ ശരിയായേക്കാം. എന്നാൽ മെസി ഒരു വ്യവസായമെന്ന നിലക്ക് ആയിരിക്കില്ല. തനിക്കു ചുറ്റും ഒരു വ്യവസായമുണ്ടാക്കുന്നതിൽ മെസി മിടുക്കനാണ്. പോയിരുന്നെങ്കിൽ അതു നടക്കുമായിരുന്നുവെന്നു ഉറപ്പില്ല. അവസാനം മെസി ഇവിടെ തന്നെ തുടർന്നേക്കാം. എങ്കിലും തീർച്ചയായും പറയേണ്ട ഒരു കാര്യം അടുത്ത നാലു വർഷത്തേക്ക് ലാലിഗയുടെ ടീവി അവകാശങ്ങൾ ലോകമെമ്പാടും വിറ്റിട്ടുണ്ട്. മെസി പോവണമെന്ന് പറഞ്ഞപ്പോഴും ആരും ആ കരാർ ഒഴിവാക്കാനായി ഇതു വരെ ഞങ്ങളെ വിളിച്ചിട്ടില്ല. ആരും തന്നെ. അവസാനം ഇതൊരു ആരോഗ്യപരമായ മഹാമാരിയിൽ നിന്നും സാമ്പത്തികപരമായ മഹാമാരിയിലേക്ക് മാറിയേക്കാം. ” ടെബാസ് പറഞ്ഞു.

Rate this post