അമേരിക്കൻ ഫുട്ബോളിലെ ലീഗ് കപ്പിൽ തുടർച്ചയായി ലിയോ മെസ്സിയുടെ ചിറകിലേറി വിജയം നേടിയ ഇന്റർ മിയാമി നാലുഗോളുകൾക്ക് എഫ്സി ഷാർലെറ്റിന് തകർത്തുകൊണ്ട് സെമിഫൈനലിൽ പ്രവേശനം നേടി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമിയുടെ വിജയം.
ഇന്റർമിയാമിക്ക് വേണ്ടി ഇന്നത്തെ മത്സരത്തിലും തുടർച്ചയായി ഗോൾ നേടിയ ലിയോ മെസ്സി മിയാമി ജേഴ്സിയിലെ തന്റെ ഗോൾ നേട്ടം 8 ആയി ഉയർത്തിയിട്ടുണ്ട്. ഇന്റർമിയാമി ക്ലബ്ബിനു വേണ്ടി അരങ്ങേറി അഞ്ച് മത്സരങ്ങളിലും ഗോൾ നേടിയ ലിയോ മെസ്സി ഒരു അസിസ്റ്റും ഗോൾ നേട്ടത്തോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
എട്ടു ഗോളുകളിൽ വളരെ മനോഹരമായ രണ്ടു ഫ്രീകിക്ക് ഗോളുകൾ കൂടി ലിയോ മെസ്സി ആരാധകർക്ക് സമ്മാനിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്റർമിയാമിയുടെ നാലാമത്തെ ഗോൾ ആയിരുന്നു ലിയോ മെസ്സി നേടിയത്, ബോക്സിനുള്ളിലേക്ക് തനിക്ക് ലഭിച്ച പന്ത് ഫസ്റ്റ് ടച്ചിൽ തന്നെ എതിർ പോസ്റ്റിന്റെ വലയിലേക്ക്ഷൂട്ട് ചെയ്ത ലിയോ മെസ്സി 86 മിനിറ്റിൽ ഇന്റർ മിയാമിയുടെ വിജയം നാല് ഗോളുകൾക്ക് മനോഹരമാക്കി.
\Messi does it again 🔥🔥
— Inter Miami CF (@InterMiamiCF) August 12, 2023
5 games straight✅
8 goals✅
Campana to Messi for our fourth 👏#MIAvCLT | 4-0 pic.twitter.com/l7amAxwzrB
ലിയോ മെസ്സിയെ കൂടാതെ ഇന്റർമിയാമിക്ക് വേണ്ടി മാർട്ടിനെസ്സ്, ടെയ്ലർ എന്നിവർ ഓരോ ഗോള്‍ വീതം നേടിയപ്പോൾ ഒരു ഗോൾ എഫ് സി ഷാർലെറ്റ് താരത്തിന്റെ സെൽഫ് ഗോളായിരുന്നു. ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നാല് ഗോളുകൾക്ക് ഹോം ടീമിന്റെ വിജയം ആരാധകരും ആസ്വദിക്കുന്നത്.
Inter Miami’s second goal! pic.twitter.com/l9YzZswIXb
— Leo Messi 🔟 Fan Club (@WeAreMessi) August 12, 2023
ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെ മറ്റു മത്സരങ്ങൾ നിലവിൽ നടക്കുന്നതിനാൽ ഇന്റർമിയാമിയുടെ സെമിഫൈനലിലെ എതിരാളി ആരാണെന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 15നാണ് രണ്ട് സെമിഫൈനലുകളും അരങ്ങേറുന്നത്, തുടർന്ന് ഓഗസ്റ്റ് 19ന് ലീഗ് കപ്പിന്റെ ഫൈനൽ മത്സരവും അരങ്ങേറും. സൂപ്പർതാരമായ ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ ഇന്റർമിയാമി ലീഗ് കപ്പിന്റെ കിരീടം പ്രതീക്ഷിക്കുന്നുണ്ട്.