ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ നാഷ്വില്ലെക്കെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി. ഇരട്ട ഗോളും അസിസ്റ്റുമായി ലയണൽ മെസ്സി തകർത്താടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്.
ലയണൽ മെസ്സി രണ്ട് തവണ സ്കോർ ചെയ്യുകയും സെർജിയോ ബുസ്ക്വെറ്റ്സിന് ഒരു അസിസ്റ്റും നൽകുകയും ചെയ്തു.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും എട്ട് അസിസ്റ്റുകളും മെസ്സിക്ക് ഉണ്ട്.2016 ന് ശേഷം ഒരു സീസണിൽ തൻ്റെ ആദ്യ ആറ് MLS ഗെയിമുകളിൽ ഓരോ ഗോൾ സംഭാവനയും രേഖപ്പെടുത്തുന്ന ആദ്യ കളിക്കാരൻ കൂടിയാണ് അദ്ദേഹം.മത്സരത്തിന്റെ രണ്ടാമത്തെ മിനുട്ടിൽ തന്നെ ഇന്റർമയാമിക്ക് ഗോൾ വഴങ്ങേണ്ടി വന്നിരുന്നു.ഫ്രാങ്കോ നെഗ്രി സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.11-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു.
LIONEL MESSI WITH AN ASSIST 🔥🐐pic.twitter.com/ebeVl4Y78I
— LM🇦🇷⁸ (fan) (@Leo_messii_8) April 21, 2024
സുവാരസിന്റെ പാസിൽ നിന്ന് മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു. 39ആം മിനിട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും നേടിയ ഗോളിൽ സെർജിയോ ബുസ്ക്കെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു.മെസ്സിയുടെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോൾ പിറന്നത്.മത്സരത്തിന്റെ 81ആം മിനുട്ടിൽ ഇന്റർമയാമിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. ആ പെനാൽറ്റി പിഴവുകൾ ഒന്നും കൂടാതെ ലയണൽ മെസ്സി ഗോളാക്കി മാറ്റിയതോടെ മയാമി വിജയമുറപ്പിച്ചു.
LIONEL MESSI CONVERTS HIS PENALTY, BRACE FROM MESSI 🐐pic.twitter.com/MO9hxN82vQ
— L/M Football (@lmfootbalI) April 21, 2024
പകരക്കാരനായ ലിയനാർഡോ അഫോൺസോയെ നാഷ്വില്ലെ ഡിഫൻഡർ ജോഷ് ബോവർ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാം സ്ഥാനത്ത് ആണ് മയാമി. 10 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്റർമയാമി അഞ്ച് വിജയങ്ങൾ നേടിയിട്ടുണ്ട്.18 പോയിന്റ് നേടിക്കൊണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്.
WHAT A GOAL LIONEL MESSI🤯 pic.twitter.com/Ikz9O2WpCY
— Berneese (@the_berneese_) April 20, 2024