മെസ്സിയെ നിലനിർത്തണം,ആദ്യത്തെ ഓഫർ നൽകി PSG,മെസ്സി തുടരുമോ?

ലയണൽ മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ളത് ഇപ്പോൾതന്നെ ലോകഫുബോളിനെ അലട്ടുന്ന ഒരു ചോദ്യമാണ്. മെസ്സിയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കുകയാണ്. മെസ്സി ഈ കരാർ പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല പുതുക്കുന്ന സൂചനകൾ പോലും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സി ഫ്രീ ഏജന്റായാൽ അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്.

അതുകൊണ്ടുതന്നെ മെസ്സിയുടെ മുൻക്ലബ്ബായ ബാഴ്സയും പ്രതീക്ഷയിലാണ്.അദ്ദേഹത്തെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്.മെസ്സിയെ തിരികെ എത്തിക്കൽ സാമ്പത്തികപരമായി സാധ്യമാണ് എന്ന പ്രസ്താവന ഈ ബാഴ്സ വൈസ് പ്രസിഡന്റ് നടത്തിയിരുന്നു.

പക്ഷേ പിഎസ്ജി അങ്ങനെയങ്ങ് താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ല.പരമാവധി അവർ ലയണൽ മെസ്സിയെ നിലനിർത്താൻ ശ്രമിക്കും.അതിനുവേണ്ടി ഏത് രൂപത്തിലുള്ള ഓഫറുകളും നൽകാൻ പിഎസ്ജി തയ്യാറായിരിക്കും. അതിന്റെ ആദ്യത്തെ സ്റ്റെപ്പ് എന്നോണം പിഎസ്ജി മെസ്സിയുടെ ക്യാമ്പിന് ഒരു ഓഫർ നൽകി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.

35കാരനായ മെസ്സിക്ക് ഒരു വർഷത്തെ കരാറാണ് ഇപ്പോൾ പിഎസ്ജി ഓഫർ ചെയ്തിട്ടുള്ളത്. ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്ക് കൂടി ഈ കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഒരു വർഷം 30 മില്യൺ യൂറോ എന്ന വലിയ സാലറിയും മെസ്സിക്ക് ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.Manu Carreno എന്ന ജേണലിസ്റ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷേ കാര്യങ്ങൾ എല്ലാം ലിയോ മെസ്സിയുടെ കൈകളിലാണ്.തീരുമാനമെടുക്കേണ്ടത് അദ്ദേഹം മാത്രമാണ്.പിഎസ്ജിയിൽ തുടരണോ ബാഴ്സയിലേക്ക് പോവണോ എന്നുള്ളത് മെസ്സിക്ക് തന്നെ തീരുമാനിക്കാം. പക്ഷേ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് മെസ്സി ചിന്തിക്കാൻ പോലും ആരംഭിക്കുകയുള്ളൂ.

Rate this post