ബാഴ്‌സലോണയിലേക്കുള്ള ലിയോ മെസ്സിയുടെ തിരിച്ചുവരവിന്റെ സാധ്യത എന്നെന്നേക്കുമായി അവസാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മെസ്സിയുടെ സ്പാനിഷ് ക്ലബ്ബിൾക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് വീണ്ടും കിംവദന്തികൾ പൊട്ടിപ്പുറപ്പെട്ടു.
സൂപ്പർ താരത്തിന്റെ താരത്തിന്റെ നിലവിലെ ക്ലബ്ബായ ഇന്റർ മിയാമി MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ ജനുവരിയിൽ ലോണിനായി സമീപിക്കാൻ ബാഴ്‌സ ശ്രമിക്കുമെന്ന് റിപോർട്ടുകൾ പുറത്ത് വന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന മെസ്സിയുടെ അഭാവത്തിൽ തുടർച്ചയായ തോൽവികൾ നേരിട്ട ഇന്റർ മയാമിക്ക് പ്ലേ ഓഫിലെത്താൻ അത്ഭുതം കാണിക്കേണ്ടിവരും. ചിക്കാഗോ ഫയറിനെതിരായ ഏറ്റവും പുതിയ തോൽവി പ്ലെ ഓഫ് സാധ്യതകൾ കൂടുതൽ സങ്കീർണ്ണമാക്കി.
മെസ്സിയെ സ്വന്തമാക്കുന്നതിന് നടത്തിയ നീക്കങ്ങളെ പറ്റി സംസാരിക്കവെ മെസ്സിക്ക് ബാഴ്സയിൽ ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ജോർജെ മാസ് വ്യക്തമാക്കിയിരുന്നു.ബാഴ്സയിൽ മെസ്സി ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന് ആരാധകരെല്ലാം ആഗ്രഹിക്കുന്നുണ്ട്.
Get ready for the "Lionel Messi to FC Barcelona on loan" rumors. pic.twitter.com/zZitYmofYd
— Roy Nemer (@RoyNemer) October 5, 2023
കാരണം മെസ്സിയെ മെസ്സിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ബാഴ്സ. എന്നാൽ തന്റെ ക്ലബ്ബിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും ക്യാമ്പ് നൗവിൽ ഒരു വിടവാങ്ങാൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.
Inter Miami's managing owner Jorge Mas has said he is open to his team playing a game at Barcelona to allow Lionel Messi to bid farewell to his fans 👀 pic.twitter.com/KQxuyMhW0j
— ESPN FC (@ESPNFC) October 3, 2023