അസിസ്റ്റുകളുടെ കാര്യത്തിൽ ഡി ബ്രൂയിനയെയും മുള്ളറേയും മറികടക്കാൻ മെസ്സി!

കഴിഞ്ഞ സീസണിൽ മെസ്സി നിറം മങ്ങി എന്ന് പറയുമ്പോഴും അസിസ്റ്റുകളുടെ കാര്യത്തിൽ മികച്ചുനിൽക്കാൻ ലയണൽ മെസ്സിക്ക് ലീഗ് വണ്ണിൽ സാധിച്ചിരുന്നു.ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമല്ല. 8 അസിസ്റ്റുകളാണ് ഈ സീസണിൽ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സിയം നെയ്മറും ഒന്നാം സ്ഥാനം പങ്കെടുക്കുകയാണ്.

ഗോളടിക്കുന്ന കാര്യത്തിൽ മാത്രമല്ല, അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സിക്ക് ഒരുപോലെ മികവ് പുലർത്താൻ സാധിക്കാറുണ്ട് എന്നുള്ളതാണ്. സ്ട്രൈക്കർ ആണെങ്കിലും ഒരു പ്ലേ മേക്കർ എന്നുള്ള രൂപേണയും മെസ്സി വളരെ മികച്ച പ്രകടനം നടത്തുന്നു എന്നുള്ളതിന്റെ തെളിവുകളാണ് മെസ്സിയുടെ അസിസ്റ്റുകൾ. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു കണക്ക് പോപ് ഫൂട്ട് പുറത്ത് വിട്ടിട്ടുണ്ട്.

അതായത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സി മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയിട്ടുള്ളത്. 108 അസിസ്റ്റുകളാണ് മെസ്സി ഇക്കാലയളവിൽ കരസ്ഥമാക്കിയിട്ടുള്ളത്.288 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തുള്ള ഡി ബ്രൂയിന 121 അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.13 അസിസ്റ്റുകൾ കൂടി നേടുകയാണെങ്കിൽ മെസ്സിക്ക് താരത്തിനൊപ്പം എത്താൻ സാധിക്കും.

എന്നാൽ ഡി ബ്രൂയിന ഇപ്പോഴും സജീവമാണ് എന്നുള്ളതുകൊണ്ട് കാര്യങ്ങൾ മെസ്സിക്ക് അത്ര എളുപ്പമാവില്ല. രണ്ടാം സ്ഥാനത്ത് വരുന്നത് തോമസ് മുള്ളറാണ്.111 അസിസ്റ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. മുള്ളറെ മറികടക്കാൻ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് ഉണ്ടായേക്കില്ല.95 അസിസ്റ്റുകൾ ഉള്ള പിഎസ്ജി സൂപ്പർ താരം എംബപ്പെയാണ് മെസ്സിയുടെ പിറകിലുള്ളത്.

അഞ്ചാം സ്ഥാനത്ത് മെസ്സിയുടെ സഹതാരമായ നെയ്മർ ജൂനിയറാണ് ഇടം നേടിയിട്ടുള്ളത്.86 അസിസ്റ്റുകൾ നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.അർജന്റൈൻ സൂപ്പർ താരമായ ഡി മരിയ 80 അസിസ്റ്റുകളുമായി ഏഴാം സ്ഥാനത്തുണ്ട്. ഏതായാലും ഈ സീസണിൽ മികച്ച പ്രകടനമാണ് ഡി ബ്രൂയിനയും മെസ്സിയും ഒക്കെ പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെ ഈ കണക്കുകളിൽ കടുത്ത ഒരു പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം.

Rate this post
Lionel Messi