പെനാൽറ്റിയിൽ അല്ലാതെയുള്ള ഗോളുകൾ, റൊണാൾഡോയെ കടത്തിവെട്ടി മെസ്സി ഒന്നാമത് |Lionel Messi

ഫ്രഞ്ച് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ലിയോണിനെ പരാജയപ്പെടുത്തിയപ്പോൾ ക്ലബ്ബിന്റെ വിജയ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. മത്സരത്തിന്റെ അഞ്ചാമത്തെ മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. സഹതാരം നെയ്മർ ജൂനിയറുടെ പാസ് ബോക്സിനകത്ത് വെച്ച് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.

മെസ്സി ഈ ഫ്രഞ്ച് ലീഗിൽ നേടുന്ന നാലാമത്തെ ഗോളും ഈ സീസണിൽ നേടുന്ന ആറാമത്തെ ഗോളുമായിരുന്നു ഇത്. ഇതിന് പുറമെ മെസ്സിക്ക് 8 അസിസ്റ്റുകളും ഈ സീസണിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ വിമർശകർക്ക് ഓരോ മത്സരം കൂടുന്തോറും മറുപടികൾ നൽകി കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ രണ്ട് റെക്കോർഡുകൾ കുറിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഇതിന് പിന്നാലെ ലയണൽ മെസ്സി ഇപ്പോൾ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ പെനാൽറ്റികൾ കൂടാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.672 നോൺ പെനാൽറ്റി ഗോളുകളാണ് മെസ്സി തന്റെ കരിയറിൽ നേടിയിട്ടുള്ളത്.ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഈ കണക്കുകളിൽ ഇപ്പോൾ മെസ്സി മറികടന്നിട്ടുള്ളത്.671 നോൺ പെനാൽറ്റി ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.

ഈ 671 നോൺ പെനാൽറ്റി ഗോളുകൾ നേടാൻ റൊണാൾഡോക്ക് വേണ്ടി വന്നത് 1130 മത്സരങ്ങളാണ്. എന്നാൽ മെസ്സിക്ക് ഇത് മറികടക്കാൻ വേണ്ടി വന്നത് കേവലം 980 മത്സരങ്ങളാണ്.150 മത്സരങ്ങളുടെ വ്യത്യാസം നമുക്കിവിടെ കാണാൻ സാധിക്കും.ആകെ കരിയറിൽ റൊണാൾഡോ 816 ഗോളുകളും 230 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ കരിയറിൽ 775 ഗോളുകളും 339 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

നോൺ പെനാൽറ്റി ഗോളുകളുടെ കാര്യത്തിൽ മാർച്ച് 2021ൽ മെസ്സിയായിരുന്നു മുന്നിൽ. അന്ന് മെസ്സിക്ക് 636 ഗോളുകളും റൊണാൾഡോക്ക് 635 ഗോളുകളുമായിരുന്നു. ഒക്ടോബർ 2021ൽ റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തി. റൊണാൾഡോ 655 ഗോളുകളും മെസ്സി 654 ഗോളുകളുമായിരുന്ന നേടിയിരുന്നത്. ഇപ്പോൾ വീണ്ടും നോൺ പെനാൽറ്റി ഗോളിന്റെ കാര്യത്തിൽ മെസ്സി റൊണാൾഡോയെ മറികടക്കുകയായിരുന്നു.റൊണാൾഡോയെ അപേക്ഷിച്ചുനോക്കുമ്പോൾ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് മെസ്സിക്ക് ഇതിനു വേണ്ടി വന്നത് എന്നുള്ളത് വ്യക്തമാണ്.

Rate this post
Cristiano RonaldoLionel Messi