മെസ്സി ടീമിനൊപ്പം പരിശീലനം നടത്തി,സ്കലോണി ഉപയോഗിച്ചത് രണ്ട് ലൈനപ്പുകൾ! |Qatar 2022

വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് അർജന്റീനയുടെ നാഷണൽ ടീമുള്ളത്.നിലവിലെ കിരീട ജേതാക്കളായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ ഫൈനൽ മത്സരം നടക്കുക.

ഇതിന് മുമ്പേയുള്ള പരിശീലനങ്ങൾ കഴിഞ്ഞദിവസം അർജന്റീന പൂർത്തിയാക്കിയിരുന്നു.ലയണൽ മെസ്സി,റോഡ്രിഗോ ഡി പോൾ എന്നിവർ ടീമിനോടൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ പരിശീലന സെഷനിൽ ഇവർ ടീമിനൊപ്പം ചേർന്നിരുന്നില്ല. അതേസമയം പപ്പു ഗോമസ് മാത്രമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്.അദ്ദേഹത്തിന് പരിക്കിന്റെ ചില പ്രശ്നങ്ങൾ ഉണ്ട്.

രണ്ട് ലൈനപ്പുകളെയാണ് സ്കലോണി ഇന്നലത്തെ പരിശീലനത്തിൽ പ്രയോഗിച്ചിട്ടുള്ളത്. അതിൽ ആദ്യത്തേത് 5-3-2 എന്ന ഫോർമേഷനാണ്.ലിസാൻഡ്രോ മാർട്ടിനസ് കൂടി പ്രതിരോധനിരയിൽ വരുന്ന ഒരു ഫോർമേഷനാണിത്.ഇ ങ്ങനെയാണെങ്കിൽ ഡി മരിയക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉണ്ടാവില്ല.

ഇതോടൊപ്പം തന്നെ രണ്ടാമത്തെ ലൈനപ്പ് സ്കലോണി പരീക്ഷിച്ചത് 4-4-2 ആണ്. അതായത് പ്രതിരോധത്തിൽ ലിസാൻഡ്രോ ഉണ്ടാവില്ല. മറിച്ച് മധ്യനിരയിൽ ഡി മരിയയെ ഉൾപ്പെടുത്തിയേക്കും.കിലിയൻ എംബപ്പേയെ തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കലോണി ഡി മരിയയെ മിഡ്ഫീൽഡിലേക്ക് ഇറക്കി കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്.അർജന്റീനയുടെ 2 സാധ്യത ലൈനപ്പുകളെയും താഴെ കൊടുക്കുന്നു.

5-3-2: Emiliano Martinez; NahuelMolina, Cristian Romero, Nicolás Otamendi, Lisandro Martínez,Marcos Acuña; Rodrigo De Paul,Enzo Fernandez, Alexis Mac Allister; Lionel Messi and Julian Alvarez.

4-4-2 : Emiliano Martinez; Nahuel Molina or Gonzalo Montiel, Cristian Romero, Nicolás Otamendi, Marcos Acuña; Rodrigo De Paul, Enzo Fernández, Alexis Mac Allister,Ángel Di María; Lionel Messi andJulian Alvarez

Rate this post
ArgentinaFIFA world cupLionel MessiQatar2022