❝അന്താരാഷ്ട്ര മത്സരങ്ങളിൽ ആരാണ് കേമൻ ❞ ; കണക്കുകൾ ഇങ്ങനെ…

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയുടെയും റൊണാൾഡോയുടെയും കരിയർ താരതമ്യം ആരാധകർക്കിടയിൽ സർവ സാധാരണമാണ്. ആരാണ് മികച്ചവൻ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തിലും മികച്ച ഫോമിൽ കളിക്കുന്ന ഇരുവർക്കും പകരം വെക്കാൻ താരങ്ങൾ വളർന്നു വരുമോ എന്ന കാര്യവും സംശയമാണ്. ദേശീയ ടീമിനായി അരങ്ങേറി 15 വർഷത്തിലധികമായി ഏറ്റവും മികച്ച താരമായി നിലനിൽക്കാനുള്ള കഴിവ് പ്രശംസനീയമാണ്. 10 വര്‍ഷം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പരസ്പരം പങ്കുവെച്ച ഈ രണ്ടു കളിക്കാരില്‍ നിന്നും ഒരാളെ മികച്ചവനാക്കി തെരഞ്ഞെടുക്കുക ദുഷ്‌കരമായിരിക്കും.രണ്ടു കളിക്കാരും രണ്ടു ശൈലിയില്‍ കളിക്കുന്നവരും ഫുട്‌ബോള്‍ മികവില്‍ വ്യത്യസ്തരുമായതിനാല്‍ മികവുറ്റ കളിക്കാരന്‍ ആരെന്ന തര്‍ക്കം നിലനില്‍ക്കുന്നു. ഇരു താരങ്ങളുടെയും അന്താരാഷ്ട്ര മത്സരങ്ങളിലെ സ്ഥിതി വിവര കണക്കുകൾ പരിശോധിച്ചു നോക്കാം

2005 ൽ ഹംഗറിക്കെതിരെയുള്ള സൗഹൃദ മത്സരത്തിലാണ് ആദ്യമായി അര്ജന്റീന ജേഴ്സിയണിയുന്നത്. 2006 ൽ ക്രോയേഷ്യക്കെതിരെയാണ് മെസ്സി ആദ്യമായി അന്തരാഷ്ട്ര മത്സരങ്ങളി ഗോൾ നേടുന്നത്. ദേശീയ ടീമിനായി 149 മത്സരങ്ങൾ കളിച്ച മെസ്സി 76 ഗോളുകളും 46 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്കോററും മെസ്സിയാണ്. 2003 ൽ കസാക്കിസ്ഥാനെതിരെയാണ് റൊണാൾഡോ ആദ്യമായി പോർച്ചുഗീസ് ജെറിയണിഞ്ഞത്. 2004 ൽ യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ആദ്യ അന്തരാഷ്ട്ര ഗോൾ നേടുന്നത്.179 മത്സരം കളിച്ച റോണോ 109 ഗോളുകളും 31 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

ലോകകപ്പും ,കോപ്പ അമേരിക്കയും അടക്കം 5 അന്തരാഷ്ട്ര ചാംപ്യൻഷിപ്പുകളുടെ ഫൈനലിൽ എത്തിയെങ്കിലും ഒരു തവണ മാത്രമാണ് മെസ്സിക്ക് വിജയിക്കാനായത്. മൂന്നു കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും പരാജയ പെട്ടപ്പോൾ ഒളിംപിക്സിൽ മാത്രമാണ് വിജയിക്കാനായത്. കോപ്പ അമേരിക്കയിൽ 32 മത്സരങ്ങളിൽ നിന്നും 16 അസിസ്റ്റുകളും 13 ഗോളുകളും നേടിയിട്ടുണ്ട്. 4 വേൾഡ് കപ്പിലായി 19 മത്സരങ്ങളിൽ നിന്നും 5 അസിസ്റ്റും 6 ഗോളും സ്വന്തം പേരിൽ ക്കുറിച്ചു. 3 ഫൈനലുകൾ കളിച്ച റൊണാൾഡോ 2004 ലെ യൂറോ കപ്പിൽ പരാജയപ്പെട്ടപ്പോൾ 2016 യൂറോ കപ്പ് ,2019 നേഷൻസ് ലീഗിലും ചാമ്പ്യന്മാരായി. യൂറോ കപ്പിൽ 25 മത്സരങ്ങൾ കളിച്ച റോണോ 14 ഗോളുകളും 6 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. 17 വേൾഡ് കപ്പ് മത്സരങ്ങളിൽ 7 ഗോളും 2 അസിസ്റ്റും നേടി.

സൗഹൃദ മത്സരങ്ങളിൽ 47 മത്സരങ്ങളിൽ നിന്നും മെസ്സി 15 അസിസ്റ്റും 34 ഗോളും നേടിയപ്പോൾ റൊണാൾഡോ 51 മത്സരങ്ങളിൽ നിന്നും 19 ഗോളും 9 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. യോഗ്യത മൽസരങ്ങൾ ഉൾപ്പെടെയുള്ള മറ്റു ചാംപ്യൻഷിപ്പുകളിൽ മെസ്സി 102 മത്സരങ്ങളിൽ നിന്നും 31 അസിസ്റ്റും 42 ഗോളുകളും, റൊണാൾഡോ 128 മത്സരങ്ങളിൽ നിന്നും 22 അസിസ്റ്റും 90 ഗോളുകളും നേടി. സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിലും നേടിയ ഗോളുകളും ട്രോഫികളും പരിശോധിക്കുമ്പോൾ റൊണാൾഡോ മെസ്സിയെക്കാൾ മുന്നിൽ നിൽക്കും, എന്നാൽ പ്രധാന ടൂർണമെന്റുകളിൽ 5 ഫൈനലിൽ 4 എണ്ണം നിർഭാഗ്യം കൊണ്ട് മാത്രമാണ് മെസ്സിക്ക് നഷ്ടമായത്. 2014 വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ നേടാൻ മെസ്സിക്കായി . 4 മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കി. എന്നാൽ വലിയ മത്സരങ്ങളിലും പ്രതിസന്ധി ഘട്ടത്തിലും അന്താരാഷ്ട്ര മത്സരങ്ങളിൽ റൊണാൾഡോ മെസ്സിയേക്കാൾ വളരെ മുന്നിലാണെന്ന് തോന്നിപ്പോവും.

ഫ്രീ കിക്കില്‍ മെസ്സിയാണ് കേമന്‍. യൂറോ കപ്പ് ടൂര്‍ണമെന്റ് പുരോഗമിച്ചുകൊണ്ടിരിക്കെ ഇതുവരെയായി ഒരു ഫ്രീകിക്ക് ഗോള്‍ പോലും പിറന്നിട്ടില്ല. എന്നാല്‍, കോപ്പയില്‍ ഇത്തവണ മാത്രം മെസ്സി രണ്ടു ഫ്രീകിക്ക് ഗോള്‍ നേടി. പ്രധാന ടൂര്‍ണമെന്റുകളില്‍ രാജ്യത്തിനായി മെസ്സി 5 തവണ ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത് ഒന്നു മാത്രം. പെനാല്‍റ്റി വഴി ക്രിസ്റ്റ്യാനോ 3 ഗോള്‍ നേടിയിട്ടുണ്ട്. മെസ്സി ഒരു തവണയും.

മെസ്സി അർജന്റീനയ്ക്ക് വേണ്ടി ബാഴ്‌സലോണയെക്കാൾ വ്യത്യസ്തമായി കളിക്കുന്നത് കൂടുതൽ ആഴത്തിൽ കളിക്കുന്ന പ്ലേമേക്കർ റോളിലാണ് കാണാൻ സാധിക്കുന്നത്. അതിനാൽ മെസ്സിയുടെ അസിസ്റ്റുകളുടെ എണ്ണം റോണോയെക്കാൾ കൂടുതലാണ്. റൊണാൾഡോ ഏറ്റവും കൂടുതൽ കളിച്ച എതിരാളികളുടെ ശരാശരി റാങ്കിങ് 53 ഉം മെസ്സിയുടെ 34 ആണ്.റൊണാൾഡോയുടെ ഏറ്റവും മികച്ച 5 എതിരാളികൾ ലിത്വാനിയ, സ്വീഡൻ, അൻഡോറ, അർമേനിയ, ലാറ്റ്വിയ എന്നിവയാണ്, അവർക്കിടയിൽ ശരാശരി ഫിഫ റാങ്കിംഗ് 101.2 ആണ്.ഇക്വഡോർ, പരാഗ്വേ, വെനിസ്വേല, ഉറുഗ്വേ, പനാമ എന്നിവയാണ് മെസ്സിയുടെ ഏറ്റവും മികച്ച 5 എതിരാളികൾ. അവർക്കിടയിൽ ശരാശരി ഫിഫ റാങ്കിംഗ് 43.2 ആണ്.

അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുകയും അതിൽ 3 ൽ കുറഞ്ഞത് സെമി ഫൈനലിലെത്തുകയും ചെയ്ത റൊണാൾഡോ ടൂർണമെന്റിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ ഗെയിമുകൾ കളിച്ച താരമാണ് , 25 മത്സരങ്ങൾ . അഞ്ച് വ്യത്യസ്ത യൂറോയിൽ സ്കോർ ചെയ്ത ഒരേയൊരു കളിക്കാരൻ കൂടിയാണ് റോണോ , കൂടാതെ യൂറോയിലെ എക്കാലത്തെയും ടോപ് സ്‌കോറർ കൂടിയാണ് 14 ഗോളുകൾ . യൂറോ ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടുകളിൽ 31 ഗോളും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 31 ഗോളും നേടി റെക്കോർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ചു.എക്കാലത്തേയും അന്താരാഷ്ട്ര ഗോൾ സ്‌കോറർ ഇറാനിലെ അലി ഡെയ്ക്കൊപ്പം 109 ഗോളുകൾ നേടി റെക്കോർഡിനൊപ്പമാണ് .

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ലൂയി സുവാരസിന് പിന്നിൽ രണ്ടാമതാണ് മെസ്സി . എല്ലാ സൗത്ത് അമേരിക്കൻ രാജ്യത്തിനുമെതിരെ ഗോൾ നേടിയ ഏക താരം, അർജന്റീനയ്‌ക്കായി ഒരു കലണ്ടർ വർഷത്തിൽ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ എന്നി റെക്കോർഡുകൾ മെസ്സി കുറിച്ചു. കണക്കുകളുടെ അടിസ്ഥാനത്തിൽ ഇരു താരങ്ങളും പല മേഖലകളിലും അവരുടേതായ മികവ് പുലർത്തുന്നു.

Rate this post