2021 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ സെർജിയോ അഗ്വേറോ മാഞ്ചസ്റ്റർ വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയത്.ലയണൽ മെസ്സിക്കൊപ്പം ക്ലബ്ബ് തലത്തിൽ കളിക്കുക എന്ന അഗ്വേറോയുടെ സ്വപ്നവും ഈ തീരുമാനത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.എന്നാൽ നിർഭാഗ്യം കൊണ്ട് സെർജിയോ അഗ്വേറോക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.
എന്തെന്നാൽ ആ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ലയണൽ മെസ്സി ബാഴ്സലോണ വിടാൻ നിർബന്ധിതനാവുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം മെസ്സിക്ക് ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെടാൻ സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ കാരണം സെർജിയോ അഗ്വേറോക്ക് അധികകാലം ബാഴ്സയിൽ തുടരാനും സാധിച്ചിരുന്നില്ല. അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കുകയും ചെയ്തു.
ലയണൽ മെസ്സിയുടെ കരാറിന്റെ അനിശ്ചിതത്വങ്ങൾ നടക്കുന്ന സമയത്ത് മെസ്സിയും അഗ്വേറോയും കോപ്പ അമേരിക്കയിൽ കളിക്കുന്നതിനു വേണ്ടി അർജന്റീനക്കൊപ്പമുണ്ടായിരുന്നു. ബാഴ്സയുമായി കരാർ പുതുക്കിയ ഉടനെ ബാഴ്സ ജേഴ്സി ധരിച്ചുകൊണ്ട് അഗ്വേറോക്കൊപ്പം ഫോട്ടോ എടുക്കാൻ മെസ്സി വളരെയധികം കൊതിച്ചിരുന്നു. എന്നാൽ കരാർ പുതുക്കാൻ സാധിക്കാതെ പോയതോടെ അത് നടന്നില്ല. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് സെർജിയോ അഗ്വേറോ തന്നെയാണ്.
Kun Aguero: “During Copa America, Messi had Barça shirt in his room, he was saying for 3-4 days: “I think my contract has been renewed, at night let’s take picture together.” I went to him at night but he said ‘It's not done yet'. @elchiringuitotv 🔵🔴 pic.twitter.com/fzDzDLypD8
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 24, 2022
” ഞങ്ങൾ അർജന്റീനക്ക് വേണ്ടി കോപ്പ അമേരിക്ക കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ലയണൽ മെസ്സിയുടെ കൈവശം അദ്ദേഹത്തിന്റെ ബാഴ്സ ജഴ്സി റൂമിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് ഒരു ദിവസം പറഞ്ഞത്, എന്റെ കരാർ പുതുക്കിയിട്ടുണ്ട് എന്ന് തോന്നുന്നു, നമുക്ക് ഇന്ന് രാത്രി ബാഴ്സ ധരിച്ചു കൊണ്ട് ഒരു ഫോട്ടോയെടുക്കാം. അങ്ങനെ ഞാൻ രാത്രി ലയണൽ മെസ്സിയുടെ അടുത്ത് ചെന്നു. എന്നാൽ കരാർ പുതുക്കാൻ സാധിച്ചില്ല എന്നുള്ള കാര്യം അദ്ദേഹം എന്നോട് അറിയിച്ചു ” അഗ്വേറോ പറഞ്ഞു.
ലയണൽ മെസ്സി ബാഴ്സയുമായി കരാർ പുതുക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്നു എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ മെസ്സിക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.