നെയ്മറിനെ മിയാമി ടീമിലേക്ക് ക്ഷണിച്‌ ലിയോ മെസ്സി, സൂപ്പർതാരം പറഞ്ഞതിങ്ങനെ..

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലിയോ മെസ്സിയും നെയ്മർ ജൂനിയറും യൂറോപ്യൻ ഫുട്ബോളിൽ നിരവധി വർഷങ്ങളോളം ഒരുമിച്ച് കളിച്ച് പരിചയസമ്പത്തുള്ള താരങ്ങളാണ്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്ത്യൻ മിയാമിയുടെ താരമായ ലിയോ മെസ്സിയും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ താരമായ നെയ്മർ ജൂനിയറും കഴിഞ്ഞ സീസണിൽ കളിച്ചത് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന് വേണ്ടിയാണ്.

രണ്ട് സീസണുകളോളം ഇരു താരങ്ങളും ഒരുമിച്ചു കളിച്ചുവെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ ടീമിനെ അധിക ദൂരം മുന്നോട്ടു നയിക്കാൻ കഴിഞ്ഞില്ല. ലിയോ മെസ്സിക്കും നെയ്മർ ജൂനിയറിനും ഒപ്പം കിലിയൻ എംബാപ്പേ കൂടി കളിച്ച പി എസ് ജി ഈ കാലയളവിൽ ഫ്രഞ്ച് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ട്രാൻസിലെ ഫുട്ബോൾ കപ്പുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ക്ലബിന് വേണ്ടി കളിക്കുന്നതിനു മുൻപ് നെയ്മർ ജൂനിയറും ലിയോ മെസ്സിയും ഒരുമിച്ചു കളിച്ചത് സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോനക്ക് വേണ്ടിയാണ്.

2015 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ ബാഴ്സലോണക്ക് വേണ്ടി സ്വന്തമാക്കി കൊടുത്ത ലിയോ മെസ്സിയും നെയ്‌മർ ജൂനിയറും ഒരുകാലത്ത് ഫുട്ബോൾ ആരാധകരെ രോമാഞ്ചം കൊള്ളിപ്പിച്ചിരുന്നു. എന്തായാലും ഈ രണ്ടു താരങ്ങളും ഇനി ഒരുമിച്ച് കളിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകർ. ഇതിനിടെയാണ് ലിയോ മെസ്സി തന്നെ ഇന്റർമിയാമിയിലേക്ക് ക്ഷണിച്ചെന്ന് നെയ്മർ ജൂനിയറിന്റെ വെളിപ്പെടുത്തൽ.

ലിയോ മെസ്സിയുമായി സംസാരിച്ച നെയ്മർ ജൂനിയർ ഇന്റർമിയാമിൽ താൻ വരണമെന്ന് മെസ്സി ആഗ്രഹിക്കുന്നതായി പറഞ്ഞെന്ന് നെയ്മർ ജൂനിയർ വെളിപ്പെടുത്തി. മെസ്സി ഇന്റർമിയാമിലെത്തിയതിനു ശേഷം പഴയ ബാഴ്സലോണ താരങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയവരെ മിയാമിയിൽ എത്തിച്ചിരുന്നു. ഈ കൂട്ടത്തിലേക്കാണ് നെയ്മർ ജൂനിയർ കൂടി വരണമെന്ന് മെസ്സി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

നിലവിൽ പരിക്കിന്റെ പിടിയിൽ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ വേണ്ടി റീഹാബ് നടത്തുന്ന നെയ്മർ ജൂനിയർ ഈ സീസണിൽ ഇനി സൗദി ക്ലബ്ബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും കളിക്കളത്തിലേക്ക് തിരിച്ചെത്തില്ല. അടുത്ത സീസണോടെ നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവ് കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post
Lionel Messi