ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലുള്ളവരെ സൈൻ ചെയ്താൽ ക്ലബ് വിടുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം ലയണൽ മെസ്സി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. മെസ്സിയും റൊണാൾഡോയും ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വേണ്ടിയും റയൽ മാഡ്രിഡിന് വേണ്ടിയും നേർക്ക് നേർ ഏറ്റുമുട്ടിയപ്പോൾ ആരാധകർ ഉജ്ജ്വലമായ മത്സരം ആസ്വദിച്ചിട്ടുണ്ട്.
രണ്ട് താരങ്ങളും പരസ്പരം മത്സരിച്ചത് ട്രോഫികൾ നേടുന്നതിന് മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തങ്ങളെത്തന്നെ സ്ഥാപിക്കാനും കൂടിയാണ്. അവരുടെ താരനിബിഡമായ കഴിവുകൾ കണക്കിലെടുക്കുമ്പോൾ മെസ്സിയും (7) റൊണാൾഡോയും (5) മുമ്പത്തെ 13 ബാലൺ ഡി ഓർ അവാർഡുകളിൽ 12 എണ്ണവും ഒരുമിച്ച് നേടിയതിൽ അതിശയിക്കാനില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്താൽ ബാഴ്സലോണയിലേക്ക് മടങ്ങാൻ ക്ലബ് വിടുമെന്ന് ലയണൽ മെസ്സി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയെ ഭീഷണിപ്പെടുത്തിയതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.
റയൽ മാഡ്രിഡിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരുന്ന കൈലിയൻ എംബാപ്പെക്ക് പകരക്കാരനായി പോർച്ചുഗീസ് ഇന്റർനാഷണലിനെ സൈൻ ചെയ്യാൻ ലീഗ് 1 ഭീമന്മാർ ആലോചിക്കുമ്പോഴാണ് ഈ ഭീഷണി ഉയർന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.പാർക് ഡെസ് പ്രിൻസസിൽ തുടരാൻ ഫ്രഞ്ച് താരം ഒരു ബ്ലോക്ക്ബസ്റ്റർ കരാർ ഒപ്പിട്ടതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റൊണാൾഡോയെ സൈൻ ചെയ്യാനുള്ള PSGയുടെ നീക്കങ്ങൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ‘കുടുംബ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി റൊണാൾഡോ യുണൈറ്റഡിന്റെ പ്രീ സീസണിൽ നിന്നും വിട്ടു നിൽക്കുകയാണ്.37-കാരന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ഇപ്പോഴും തുടരുകയാണ് .
അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവമാണ് ഓൾഡ് ട്രാഫോർഡ് വിടാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം.മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ സീസണിൽ UCL-ലേക്ക് യോഗ്യത നേടാനായില്ല.37-കാരൻ തന്റെ പ്രായത്തിലും ഏറ്റവും ഉയർന്ന തലത്തിൽ ഫുട്ബോൾ കളിക്കുന്നത് തുടരുന്നതിനാൽ, അടുത്ത സീസണിൽ UCL ഫുട്ബോൾ ഉള്ള ഒരു ക്ലബ്ബിൽ ചേരാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് കരുതപ്പെടുന്നു. ഓൾഡ് ട്രാഫോർഡിലെ കരാറിൽ ഒരു വർഷം ബാക്കിയുള്ളതിനാൽ, ഈ വേനൽക്കാലത്ത് അദ്ദേഹം ക്ലബ് വിടുമോ എന്ന് കണ്ടറിയണം.