ഫിഫ ബെസ്റ്റിൽ മെസ്സിയെ സഹായിച്ചത് പോർച്ചുഗൽ, ബ്രസീൽ പരിശീലകന്മാർ | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് ലിയോ മെസ്സി ഫിഫ ബെസ്റ്റ് അവാർഡിന് ഉടമയായി പ്രഖ്യാപിച്ചത്. അർജന്റീനക്കൊപ്പം നേടിയ ഫിഫ വേൾഡ് കപ്പ് കിരീടം ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് മെസ്സിയെ ഫിഫ ദി ബെസ്റ്റ് നേട്ടത്തിലേക്ക് നയിച്ചത്.

അതേസമയം ഫിഫ ദി ബെസ്റ്റ് അവാർഡ് നേടാനുള്ള മത്സരത്തിൽ നേരിടേണ്ടിവന്നത് കടുത്ത പോരാട്ടമാണ്. എതിരാളിയായ ഏർലിംഗ് ഹാലണ്ടിനെ ഫിഫ ദി ബെസ്റ്റ് വോട്ടിംഗ് പോയിന്റുകളിൽ പരാജയപ്പെടുത്താനാവാത്ത മെസ്സിക്ക് നായകന്മാരുടെ വോട്ടിന്റെ മുൻതൂക്കം വരെ ഫിഫ ദി ബെസ്റ്റ് നേടുവാൻ പോകേണ്ടി വന്നു. വോട്ടിംഗ് പോയിന്റ്കൾ ഇരുതാരങ്ങളും തുല്യമായി നേടിയതോടെയാണ് പോരാട്ടം കനത്തത്.

അതായത് ഒരു പോയന്റ് എങ്കിലും വിത്യാസമുണ്ടായിരുന്നെങ്കിൽ ഹാലണ്ടിന് ലഭിച്ചേനെ. ചുരുക്കി പറഞ്ഞാൽ ലിയോ മെസ്സിയുടെ ഫിഫ ദി ബെസ്റ്റ് നേട്ടത്തിന് സഹായിച്ചവരിൽ പോർച്ചുഗൽ കോച്ചും ബ്രസീൽ കോച്ചും താരമായ കാസമിറോയെല്ലാം ഉൾപ്പെടും. ആദ്യ വോട്ട് മെസ്സിക്ക് നൽകിയ ബ്രസീൽ കോചിന്റെയും മൂന്നാമത്തെ വോട്ട് മെസ്സിക്ക് നൽകിയ പോർച്ചുഗൽ പരിശീലകനും കാസമിറോ എന്നിവരിൽ ആരെങ്കിലും മെസ്സിക്ക് വോട്ട് നൽകാതിരിന്നാൽ വിധി മറ്റൊന്നായേനെ.

അതേസമയം മെസ്സിക്ക് ആദ്യ വോട്ട് നൽകിയ ബ്രസീൽ പരിശീലകൻ രണ്ടാമത്തെ വോട്ട് മെസ്സിക്ക് നൽകിയാൽ പോലും വിധി മാറിയേനെ. കൂടാതെ റയൽ താരങ്ങളായ വാൽവർദ്ദേ, മോഡ്രിച് എന്നിവർ ആദ്യവോട്ടാണ് മെസ്സിക്ക് നൽകിയത്. ഈ വോട്ടുകളുടെ ബലത്തിലാണ് ഹാലണ്ടിനൊപ്പം തുല്യപോയന്റ് നേടുവാനും തുടർന്ന് ഫിഫ ദി ബെസ്റ്റ് സ്വന്തമാക്കാനും മെസ്സിയെ സഹായിച്ചത്.

1/5 - (1 vote)
Lionel Messi