‘മെസ്സി മികച്ചതാണ് , പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എംബാപ്പെയാണ് ലോകത്തിലെ ഏറ്റവും മികച്ചത്’

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളൊന്നായാണ് ഖത്തർ വേൾഡ് കപ്പ് ഫൈനലിനെ കണക്കുക്കന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും എംബപ്പേയും നേർക്ക് നേർ എട്ടുമുട്ടിയ മത്സരം കൂടിയായിരുന്നു ഇത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി അര്ജന്റീന കിരീടം നേടുകയും ചെയ്തിരുന്നു.

അർജന്റീനയുടെ കിരീട നേട്ടത്തിൽ ലയണൽ മെസ്സിയുടെ പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതായിരുന്നു. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്തു.കിരീട നേട്ടത്തോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസ്സി മാറുകയും ചെയ്തു. എന്നാൽ 2022 ലോകകപ്പിലെ ലയണൽ മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ റിവർ പ്ലേറ്റ്, ജിംനാസിയ ഡി ലാ പ്ലാറ്റ, ബൊക്ക ജൂനിയേഴ്‌സ് എന്നിവരുടെ മുൻ ഗോൾകീപ്പർ ഹ്യൂഗോ ഗാട്ടി വ്യത്യസ്തമായ ഖ്‌അഭിപ്രായമാണ് പറഞ്ഞത്.

ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോററായി തിരഞ്ഞെടുക്കപ്പെട്ട കൈലിയൻ എംബാപ്പെയുടെ ആരാധകനാണെന്ന് സ്പാനിഷ് ടെലിവിഷൻ പരിപാടിയായ ‘എൽ ചിറിംഗ്യൂട്ടോ’യിൽ മുൻ താരം അഭിപ്രായപ്പെടുകയും ഫ്രഞ്ചുകാരൻ തന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് പ്രസ്താവിച്ചു.1966 നും 1977 നും ഇടയിൽ 18 തവണ അർജന്റീനയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ‘എൽ ലോക്കോ’ലയണൽ മെസ്സിക്ക് മുകളിൽ ഇപ്പോഴും ഡീഗോ അർമാൻഡോ മറഡോണയും… പെലെയുമാണെന്ന് വ്യക്തമാക്കി.

“അർജന്റീനയിലെ ഏറ്റവും നിർണായകമായ കളിക്കാരൻ ഗോൾകീപ്പറായിരുന്നു. അദ്ദേഹം അവരെ രക്ഷിച്ചു. ഒന്ന് നെതർലൻഡിനെതിരെയും അവസാനം ഫൈനലിലും. ഫൈനലിൽ കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയുള്ള ഗോൾ കീപ്പറുടെ സേവ് നിർണായകമായി.എംബാപ്പെയുണ്ടെങ്കിൽ അതൊരു ഗോളായിരുന്നു.പിന്നെ ദിബുവിന്‌ അയാൾക്ക് ഇഷ്ടപ്പെട്ടത് പെനാൽറ്റികളായിരുന്നു” അര്ജന്റീന ഗോൾകീപ്പറെക്കുറിച്ച അദ്ദേഹം പറഞ്ഞു.

Rate this post
Kylian MbappeLionel Messi