അർജന്റീനയുടെ ജേഴ്സിയണിഞ്ഞാൽ മെസ്സി വേറെ ലെവലാകും,ഈ സീസണിലെ കണക്കുകൾ |Lionel Messi

ലിയോ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അർജന്റൈൻ കരിയറിലെ ഏറ്റവും മനോഹരമായ സീസണായിരിക്കും ഇത്.തന്റെ കരിയറിലെ കിട്ടാക്കനിയായിരുന്ന വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയും സംഘവും ഖത്തറിൽ ഉയർത്തിയിരുന്നു.മെസ്സി തന്നെയായിരുന്നു ഖത്തറിൽ അർജന്റീനയെ മുന്നോട്ട് നയിച്ചിരുന്നത്.

ഈ സീസണിൽ ഉടനീളം അർജന്റൈൻ ജേഴ്സിയിൽ മിന്നും പ്രകടനമാണ് ലിയോ മെസ്സി പുറത്തെടുത്തിട്ടുള്ളത്.വേൾഡ് കപ്പിലെ പ്രകടനം തന്നെ അതിന് തെളിവാണ്.7 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുള്ള തന്നെയാണ് വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിയായിരുന്നു കൈക്കലാക്കിയിരുന്നത്.

ഈ സീസണിലെ മെസ്സിയുടെ അർജന്റീനക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ അമ്പരപ്പുണ്ടാക്കുന്നതാണ്. വേൾഡ് കപ്പിലെ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ലയണൽ മെസ്സിക്ക് ഗോളോ അസിസ്റ്റോ നേടാൻ സാധിക്കാതെ പോയിട്ടുള്ളത്.ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും മെസ്സി ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയതായി കൊണ്ട് പനാമക്കെതിരെ മെസ്സി ഒരു ഗോൾ നേടി.ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ 2 ഗോളുകളാണ് മെസ്സി നേടിയത്.അതിനു മുൻപ് ക്രൊയേഷ്യക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും ഹോളണ്ടിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടി.ഓസ്ട്രേലിയക്കെതിരെ മെസ്സിയുടെ പേരിൽ ഒരു ഗോൾ ഉണ്ട്.പോളണ്ടിനെതിരെ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിനു മുൻപ് മെക്സിക്കോക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സൗദി അറേബ്യക്കെതിരെ ഒരു ഗോളും മെസ്സി കരസ്ഥമാക്കി.ഇതാണ് വേൾഡ് കപ്പിലെ പ്രകടനം.

വേൾഡ് കപ്പിന് മുന്നേ ഈ സീസണിൽ മൂന്ന് മത്സരങ്ങളാണ് അർജന്റീന കളിച്ചത്.യുഎഇക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മെസ്സി ഹോണ്ടുറാസ്,ജമൈക്ക എന്നിവർക്കെതിരെ രണ്ടു ഗോളുകൾ വീതം നേടി.മറ്റാർക്കും തന്നെ അവകാശപ്പെടാൻ ആവാത്ത കണക്കുകളാണ് ഇപ്പോൾ തന്റെ രാജ്യത്തിന് വേണ്ടി ഈ സീസണിൽ 35കാരനായ നായകൻ നേടിയെടുത്തിട്ടുള്ളത്.

3/5 - (1 vote)
Lionel Messi