അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിനുശേഷം വളരെ സന്തോഷവാനായി കൊണ്ടായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയിരുന്നത്.പക്ഷേ ബാഴ്സയുമായുള്ള കോൺട്രാക്ട് പുതുക്കാൻ കഴിയില്ല എന്നുള്ളത് ബാഴ്സ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങൾ മൂലമുണ്ടായ ഫിനാൻഷ്യൽ ഫയർ പ്ലേ നിയമങ്ങളായിരുന്നു മെസ്സിക്ക് വിലങ്ങു തടിയായത്.തുടർന്ന് മെസ്സി ബാഴ്സ വിടുകയും ചെയ്തു.
പക്ഷേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ സ്പാനിഷ് മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.മറ്റൊരു ബാഴ്സതാരമായ ജെറാർഡ് പീക്കെ മെസ്സിയെ ഒഴിവാക്കുന്നതിൽ ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയെ വളരെയധികം സ്വാധീനിച്ചിരുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.മെസ്സിയെ ഒഴിവാക്കി കഴിഞ്ഞാൽ ക്ലബ്ബിന്റെ എല്ലാവിധ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കുമെന്നായിരുന്നു ലാപോർട്ടയോട് പീക്കെ പറഞ്ഞിരുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു വിചിത്രമായ വെളിപ്പെടുത്തൽ ഇപ്പോൾ സ്പാനിഷ് ജേണലിസ്റ്റായ പിപ്പി എസ്ട്രാടെ നടത്തിയിട്ടുണ്ട്.അതായത് ക്ലബ്ബ് വിട്ട ദിവസം മെസ്സി ബാഴ്സയുടെ ഡ്രസ്സിംഗ് ‘ യൂദാസ് ‘എന്ന് എഴുതിവെച്ചു എന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്.പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ പീക്കെ ആൽബയോട് ഇതാരാണ് എഴുതിവച്ചതെന്ന് ചോദിച്ചുവന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.പിപ്പി എസ്ട്രാടെ പറഞ്ഞ കാര്യങ്ങൾ മാർക്ക പുറത്തുവിട്ടിരിക്കുന്നു.
‘മെസ്സിക്ക് ബാഴ്സ വിടേണ്ടിവന്നത് പീക്കെയുടെ സ്വാധീനം കൊണ്ട് കൂടിയായിരുന്നു.തന്റെ സാധനങ്ങൾ എടുക്കാൻ വേണ്ടി മെസ്സി ഡ്രസിങ് റൂമിലേക്ക് പോയ സമയത്ത് അദ്ദേഹം അവിടെ ‘യൂദാസ് ‘എന്ന് എഴുതിവെക്കുകയായിരുന്നു.വലിയ അക്ഷരത്തിൽ ആയിരുന്നു മെസ്സി എഴുതിവച്ചിരുന്നത്.പിന്നീട് പീക്കെ ഡ്രസ്സിംഗ് റൂമിലേക്ക് വന്ന സമയത്ത് അദ്ദേഹം അത് കണ്ടു.ആരാണ് അത് എഴുതിയതെന്ന് ജോർഡി ആൽബയോട് പീക്കെ ചോദിച്ചു.മെസ്സിയാണെന്ന് ആൽബ മറുപടി നൽകി.ആരെ ഉദ്ദേശിച്ചാണെന്ന് വീണ്ടും പീക്കെ ചോദിച്ചു.നിങ്ങളെ ഉദ്ദേശിച്ചാണ്.മെസ്സി ഇത് എഴുതിയതെന്ന് ആൽബ പീക്കെയോട് മറുപടി പറഞ്ഞു’ഇതാണ് സ്പാനിഷ് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയത്.
X:Debe estar con otro
— Martina ladanyi (@LadanyiMartina) February 2, 2023
Yo con mi abuela a las 11 de la noche haciendo teorías conspirativas, sobre Piqué, clara chia, shakira y Messi porque ARGENTINA CAMPEÓN pic.twitter.com/cTZJPjfz7S
അതായത് ചതിയൻ എന്ന് മെസ്സി പീക്കെയെ വിളിച്ചു എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ഈ സ്പാനിഷ് ജേണലിസ്റ്റ് മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.ഇതിലെ സത്യാവസ്ഥകൾളൊക്കെ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.പക്ഷേ മെസ്സിയും പീക്കെയും ഇപ്പോൾ നല്ല ബന്ധത്തിലല്ല എന്നുള്ള നേരത്തെ തെളിഞ്ഞതാണ്.