ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ മെസ്സിക്ക് പെപ് ഗ്വാർഡിയോളയുടെ ഉപദേശം.

എഫ്സി ബാഴ്സയുടെ മിന്നും താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്തകൾ ഫുട്ബോൾ ലോകം കീഴടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ച്ച പിന്നിടുന്നു. ഇരുവിഭാഗക്കാരുടെയും നിലപാട് വ്യക്തമാണെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ബുധനാഴ്ച്ചത്തേക്കാണ്. ബുധനാഴ്ച്ച മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡന്റ്‌ ബർത്തോമുവും തമ്മിൽ നേരിൽ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ ഒരു ഏകദേശരൂപവും തീരുമാനവും ബുധനാഴ്ച്ചയിലെ ചർച്ചയിൽ ഉണ്ടാവും എന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്.

അതേസമയം ഈ വാർത്തകൾ പരക്കുന്നതിനിടെ മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഉപദേശം ലഭിച്ചു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശം എന്തെന്നാൽ മെസ്സിയോട് ബാഴ്സയിൽ തന്നെ തുടരാനാണ്. അതായത് ഈ സീസണിൽ ബാഴ്സയിൽ തുടരുകയും തുടർന്ന് അടുത്ത വർഷത്തോടെ കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആയി മാറുകയും ചെയ്യുക. തുടർന്ന് ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരികയും ചെയ്യുക.

ഈ ഉപദേശം നൽകാൻ വ്യക്തമായ കാരണവും പെപ്പിന് ഉണ്ട് എന്നാണ് മുണ്ടോ ഡീപോർട്ടീവോ അറിയിക്കുന്നത്. നിലവിൽ ബാഴ്സ അദ്ദേഹത്തെ വിടാൻ ഒരുക്കമല്ലാത്ത ഈ സാഹചര്യത്തിൽ മെസ്സിയെ സിറ്റിയിൽ എത്തിക്കുക എന്നുള്ളത് ബുദ്ദിമുട്ട് ആണ് എന്നാണ് പെപ് അറിയിക്കുന്നത്. മെസ്സിയെ എത്തിക്കാൻ വമ്പൻ തുക മുടക്കിയാലും യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല മുമ്പ് ഇക്കരണങ്ങൾ കൊണ്ട് സിറ്റിക്ക് യുവേഫയുടെ ബാൻ ലഭിക്കുകയും തുടർന്ന് അപ്പീലിലൂടെ അത്‌ മാറ്റുകയുമായിരുന്നു.

ഇതിനാൽ തന്നെ ഇനിയൊരു റിസ്ക്ക് എടുക്കണ്ട എന്നാണ് പേപ്പിന്റെ തീരുമാനം. മെസ്സിക്ക് സിറ്റിയിൽ എത്തണമെങ്കിൽ ഒരു വർഷം കൂടി കാത്തിരിക്കുന്നതാണ് നല്ലത് എന്നാണ് പെപ് അറിയിച്ചിരിക്കുന്നത് എന്നാണ് മുണ്ടോ ഡീപോർട്ടീവോ പറയുന്നത് ഇക്കാര്യങ്ങളോട് മെസ്സി പ്രതികരിച്ചിട്ടില്ല. മെസ്സി ക്ലബ് വിടണം എന്നുണ്ടെങ്കിൽ നിലവിൽ ബാഴ്സ തന്നെ വിചാരിക്കണം എന്ന ഒരു അവസ്ഥയാണ് നിലവിൽ ഉള്ളത്.

Rate this post