ലൂയിസ് സുവാരസ് മറ്റൊരു ക്ലബുമായി കരാറിലെത്തി?

അടുത്ത സീസണിലേക്ക് ബാഴ്സയിൽ തന്റെ സേവനം ആവശ്യമില്ലെന്ന് പരിശീലകൻ കൂമാൻ നേരിട്ടറിയിച്ച താരമാണ് സൂപ്പർ താരം ലൂയിസ് സുവാരസ്. എന്നാൽ താരം അങ്ങനെ ക്ലബ് വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. താരം മെഡിക്കൽ ടെസ്റ്റിൽ പങ്കെടുക്കുകയും തുടർന്ന് പരിശീലനത്തിൽ തന്റെ സാന്നിധ്യം അറിയിച്ചിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഇറ്റലിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം സുവാരസ് യുവന്റസുമായി കരാറിൽ എത്തിയതായയാണ് അറിയാൻ കഴിയുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. യുവന്റസുമായി പേഴ്സണൽ ടെംസ് ഒക്കെ സുവാരസ് അംഗീകരിക്കുകയും കരാറിൽ എത്തിയതുമായാണ് ഇവർ അറിയിക്കുന്നത്. യുവന്റസുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത് എന്നാണ് വാർത്തകൾ.

മുമ്പ് സുവാരസിന്റെ പ്രതിനിധികളുമായി യുവന്റസ് പ്രതിനിധികൾ സംസാരിച്ചിരുന്നു. പിന്നീട് രണ്ടാം തവണ സുവാരസുമായി ക്ലബ് വൈസ് പ്രസിഡന്റ്‌ നേരിട്ട് തന്നെ സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. തുടർന്നാണ് സുവാരസ് കരാറിൽ എത്തിയത് എന്നാണ് ഈ ഇറ്റാലിയൻ മാധ്യമത്തിന്റെ വാദം. നിലവിൽ ബാഴ്‌സയിൽ സുവാരസിന്റെ വേതനം ഒരു വർഷത്തിന് പത്ത് മില്യൺ എന്നാണ്. ഇതേ തുക തന്നെയാണ് യുവന്റസും വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഈ ഉറുഗ്വൻ താരത്തിന് ബാഴ്‌സയിൽ ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. ക്ലബ് വിടുന്ന ഗോൺസാലോ ഹിഗ്വയ്‌ൻ ഒഴിച്ചിടുന്ന സ്ഥാനത്തേക്ക് ആണ് സുവാരസിനെ പരിഗണിക്കുന്നത്. കൂടാതെ റോമയുടെ എഡിൻ സെക്കോയെയും യുവന്റസ് ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

മുമ്പ് ഗോൺസാലോ ഹിഗ്വയ്‌നെ സുവാരസുമായി സ്വാപ് ഡീൽ ചെയ്യാൻ യുവന്റസ് ശ്രമം നടത്തിയിരുന്നു. എന്നാൽ അത്‌ ബാഴ്സ ഉടനെ തന്നെ തള്ളികളയുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ശ്രമങ്ങൾ നടത്തിയതിനെ തുടർന്നാണ് കരാറിൽ എത്താനായത് റിപ്പോർട്ടുകൾ. അതേ സമയം താരത്തിന് വേണ്ടി മറ്റു ക്ലബുകളും ശക്തമായി രംഗത്തുണ്ടായിരുന്നു. തങ്ങളുടെ മുൻ താരത്തെ മടക്കി കൊണ്ടുവരാൻ അയാക്സ് ബാഴ്സക്ക് ഓഫർ നൽകിയിരുന്നു. എന്നാൽ സുവാരസ് ഇത് തള്ളികളയുകയായിരുന്നു. തുടർന്ന് ബെക്കാമിന്റെ ഇന്റർമിയാമി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ യൂറോപ്പിൽ തന്നെ കളിക്കണം എന്ന ആഗ്രഹം കൊണ്ട് സുവാരസ് ഇതും നിരസിക്കുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി കവാനിക്ക് പകരക്കാരനായി നോട്ടമിട്ടിരുന്നു. കൂടാതെ ഡിയഗോ കോസ്റ്റക്ക് പകരമായി അത്ലറ്റിക്കോ മാഡ്രിഡും കണ്ണുവെച്ചിരുന്നു. എന്നാൽ ഇവരൊന്നും യുവന്റസിന്റെ അത്ര ശ്രമിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്‌.

Rate this post