ആധുനിക ഫുട്ബോൾ ലോകം അടക്കിഭരിക്കുന്ന രണ്ടു സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇവരിൽ ആളാണ് മികച്ചത് എന്ന ചർച്ച ആരാധകർക്കിടയിൽ ഇപ്പോഴും സജീവമായി നിൽക്കുന്നുണ്ട്.അര്‍ജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയതോടെ ലയണല്‍ മെസ്സിയെ എക്കാലത്തേയും മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവനാണ് ലയണല്‍ മെസ്സി എന്ന് പല ഫുട്ബോള്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്തുതന്നെയായാലും ഇരുവരും പ്രായമേറിയിട്ടും മികച്ച ഫോമില്‍ കളിക്കുന്നു എന്നതാണ് കാര്യം.മെസ്സിക്ക് ഒരിക്കലും ഭേദിക്കാന്‍ കഴിയാത്ത ചില അന്താരാഷ്ട്ര റെക്കോര്‍ഡുകള്‍ ക്രിസ്റ്റിയാനോയ്ക്കുണ്ട് അവ ഏതാണെന്നു പരിശോധിക്കാം.
5 .കൂടുതൽ അന്താരാഷ്ട്ര ഹാട്രിക്കുകൾ
ഹാട്രിക്കിന്റെ കാര്യത്തില്‍ ക്രിസ്റ്റിയാനോ ഏറെ മുന്നിലാണ്. 58 ഹാട്രിക്കുകളാണ് കരിയറില്‍ ക്രിസ്റ്റിയാനോ നേടിയത്. ഇതില്‍ 10 അന്താരാഷ്ട്ര തലത്തിലുള്ളതാണ്. അന്താരാഷ്ട്ര തലത്തിലുള്ള ഹാട്രിക്കില്‍ മെസ്സിക്ക് 7 മാത്രമേയുള്ളൂ. ആകെ 55 എണ്ണവും.തീർച്ചയായും ഒരു വലിയ നേട്ടമാണെങ്കിലും, റൊണാൾഡോയുടെ റെക്കോർഡ് തകർക്കുന്നതിൽ നിന്ന് വളരെ അകലെയാണ് മെസ്സി.
4 – Cristiano Ronaldo is the fourth player to score in four separate World Cup tournaments (also Pelé, Miroslav Klose and Uwe Seeler). Greats. #PORESP #POR #ESP #WorldCup pic.twitter.com/9xi1WDlGYh
— OptaJoe (@OptaJoe) June 15, 2018
4 .നാല് ലോകകപ്പുകളില്‍ ഗോള്‍
റൊണാൾഡോ തന്റെ കരിയറിലെ നാല് ഫിഫ ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്. 2006, 2010, 2014, 2018 വർഷങ്ങളിൽ അദ്ദേഹം സ്കോർ ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ, പെലെ, മിറോസ്ലാവ് ക്ലോസ്, ഉവെ സീലർ തുടങ്ങിയ എലൈറ്റ് ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ റൊണാൾഡോ ഇടം നേടി.മൂന്ന് ലോകകപ്പുകളിൽ മാത്രമാണ് മെസ്സിക്ക് ഇതുവരെ ഗോൾ നേടാൻ ആയത്.2006, 2014, 2018 ലോകകപ്പുകളില്‍ ഗോള്‍ നേടി. 2022 ലോകകപ്പിൽ മെസ്സി ഗോള്‍ നേടിയാലും ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് മറികടക്കാനാകില്ല.
3 .ഫിഫ ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം ചെന്ന കളിക്കാരൻ
ലോകകപ്പിൽ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് റൊണാൾഡോ. 2018 റഷ്യ ലോകകപ്പിൽ സ്പെയിനെതിരെയുള്ള ആദ്യ മത്സരത്തിലാണ് റോണോ ഹാട്രിക്ക് നേടിയത്. ആ മത്സരത്തോടെ ഫിഫ ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി റൊണാൾഡോ മാറി. 33 വയസും 130 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. 2022ല്‍ ഹാട്രിക് നേടാന്‍ മെസ്സിക്ക് അവസരമുണ്ട്. എന്നാല്‍, ലോകകപ്പില്‍ ഒരു ഹാട്രിക് എന്നത് എളുപ്പമുള്ള കാര്യമല്ല.
Cristiano Ronaldo has scored in 10 consecutive international tournaments over 15 years.
— B/R Football (@brfootball) June 5, 2019
TEN. pic.twitter.com/euW5m5jQG1
2 .തുടർച്ചയായ 11 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ സ്കോർ ചെയ്ത ആദ്യ താരം
ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര വേദിയിൽ എത്രമാത്രം ശ്രദ്ധേയനാണെന്നതിന്റെ മികച്ച അളവുകോലായ മറ്റൊരു റെക്കോർഡാണിത്. 15 വർഷത്തെ കരിയറിൽ തുടർച്ചയായി 11 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്.അതിൽ പതിനൊന്നിലും റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്.ഇത് നേടിയ ഒരേയൊരു കളിക്കാരനാണ് പോർച്ചുഗീസ് ഇന്റർനാഷണൽ. 2004, 2008, 2012, 2016, 2020 യൂറോ, 2006, 2010, 2014, 2018 വേൾഡ് കപ്പ് എന്നിവയിൽ ഗോൾ നേടിയിട്ടുണ്ട്.2018ലെ നാഷന്‍സ് ലീഗിലും 2017ലെ കോണ്‍ഫെഡറേഷന്‍ കപ്പിലും ക്രിസ്റ്റ്യാനോ ഗോള്‍ നേടി.റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്ഭുതകരമായ നേട്ടമാണ്.
1 .ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ – 115
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ ഗോൾ റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല. ഇറാന്റെ അലി ദേയിയുടെ 109 ഗോളുകള്‍ എന്ന റെക്കോർഡ് മറികടന്ന റൊണാൾഡോയുടെ പേരിൽ 115 ഗോളുകളുണ്ട്. 2021 ൽ കോപ അമേരിക്കയിൽ നാല് ഗോളുകൾ നേടിയ മെസ്സി അർജന്റീനയ്ക്ക് വേണ്ടി 80 ഗോളുകൾ നേടിയിട്ടുണ്ട്.നിലവിൽ റൊണാൾഡോയെക്കാൾ 35 ഗോളുകൾക്ക് മെസ്സി പിന്നിലാണ്.