ബാഴ്‌സയുടെ ഇതിഹാസമായ ലയണൽ മെസ്സിയുടെ നിലവിലെ കരാർ അവസാനിക്കാൻ ഇനി അവശേഷിക്കുന്നത് വെറും 3 മാസങ്ങൾ മാത്രം. ലപ്പോർട്ടയാകട്ടെ മെസ്സിയെ ബാഴ്സയിൽ തന്നെ നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്.
മെസ്സിയുമായി ചർച്ചയ്ക്ക് ഇരിക്കുന്നതിന് മുൻപ് ലപ്പോർട്ടയ്ക്ക് ബാഴ്‌സയുടെ കണക്കു പുസ്തകത്തെയൊന്ന് കാര്യമായി പഠിക്കേണ്ടി വരും. പുതിയ പ്രസിഡന്റായി അധികാരത്തിലേക്ക് വന്നപ്പോൾ ലപ്പോർട്ടയുടെ കൂടെ പോന്നതാണ് 1 ബില്യൺ യൂറോയുടെ അടുത്തു വരുന്ന ബാഴ്‌സയുടെ കടം. എന്നിരുന്നാലും ലപ്പോർട്ടയ്ക്ക് മെസ്സിയെ ബാഴ്സയിൽ തന്നെ നിലനിർത്താൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്.
മെസ്സി ബാഴ്സയിമായി പിരിയുവാൻ താത്പര്യം കാണിച്ചത് മുതൽ താരത്തിനായി ഭീമൻ ഓഫറുകളുമായി യൂറോപ്പിലെ മുൻ നിര ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു, പക്ഷെ മെസ്സിയെ നിലനിർത്താൻ നല്ലൊരു ഓഫർ തന്നെ ലപ്പോർട്ട താരത്തിനു നൽകിയേക്കും. കൂടാതെ ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് നേടുന്നതിനായി സൂപ്പർ താരങ്ങൾ ലപ്പോർട്ട വാങ്ങിയേക്കും. ഇങ്ങനെ നീണ്ടു കിടക്കുന്ന ട്രാൻസ്ഫർ ലിസ്റ്റിൽ മുൻ നിരയിലുള്ളത് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റാണ്.
ഒരു പക്ഷെ ഹാലന്റിനെപ്പോലെയുള്ള പ്രതിഭകളെ ബാഴ്‌സ ക്യാമ്പ് നൗൽ എത്തിക്കുകയാണെങ്കിൽ ലപ്പോർട്ടയ്ക്ക് മെസ്സിയെ ബാഴ്സയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാം. ലപ്പോർട്ടയ്ക്ക് മെസ്സിയുമായി നല്ലൊരു ബന്ധമുണ്ട്. പക്ഷെ ഇത് മെസ്സിയുടെ തീരുമാനമാണ്. ഇനി മെസ്സി ശെരിക്കും ബാഴ്‌സയിൽ നിന്നും പോവുമോ അല്ല ക്യാമ്പ് നൗൽ തന്നെ തുടരുമോ?
താരത്തിന്റെ ഭാവിയെ കുറിച്ചു ഒരു തീരുമാനമാവണമെങ്കിൽ മെസ്സിയുടെ പിതാവ് കൂടി ബാഴ്സയിൽ എത്തേണ്ടതുണ്ട്. മെസ്സിക്കിപ്പോൾ നിലവിൽ ഒറ്റ ലക്ഷ്യമേയുള്ളൂ, ബാഴ്സയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുക. 2 ആഴ്ചകൾക്ക് ശേഷം ബാഴ്‌സ സീസണിലെ ആശയ കിരീടം ഉയർത്തുവാൻ തയാറെടുക്കുകയാണ്. ഇരു കക്ഷികളും വരുന്ന ആഴ്ചകളിൽ താരത്തിന്റെ ഭാവിയെ ആസ്പദമാക്കി ചർച്ചകളിൽ ഏർപ്പെട്ടേക്കും, പക്ഷെ മെസ്സി തന്റെ തീരുമാനം സീസൺ അവസാനത്തോടെ വ്യക്തമാകുകയുള്ളൂ.
ബാഴ്‌സ ആരാധകരെല്ലാം മെസ്സി ബാഴ്സയിൽ തന്നെ തുടരും എന്നാണ് കരുതുന്നത്. കാലം പറയും മെസ്സി ബാഴ്സയിൽ തന്നെ തുടരുമോ ഇല്ലയോ എന്ന്.