മിയാമിയെ തോൽവിയിൽ നിന്നും മെസ്സി രക്ഷിച്ചു, മെസ്സിയുടെ കിടിലൻ ഗോൾ കണ്ടോ..

അമേരിക്കൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ച മേജർ സോക്കർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ഇന്റർമിയാമി ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ശക്തരായ ലോസ് ആഞ്ചലസ് എഫ്സിയെയാണ് നേരിട്ടത്. ലിയോ മെസ്സിയും ജോർഡി ആൽബയും തുടങ്ങി സൂപ്പർ താരങ്ങൾ അണിനിരന്ന ഇന്റർമിയാമി ടീം എതിരാളികളുടെ സ്റ്റേഡിയത്തിൽ പോയാണ് എം എൽ എസ് സീസണിലെ എവെ മത്സരം കളിച്ചത്.

വിജയം പ്രതീക്ഷിച്ചു ലോസ് ആഞ്ചലസിലെത്തിയ മെസ്സിക്കും സംഘത്തിനും നിരാശ നൽകുന്നതാണ് റിസൾട്ട് എങ്കിലും അവസാന നിമിഷം രക്ഷകനായത് നായകനും സൂപ്പർ താരവുമായ ലിയോ മെസ്സിയാണ്. ഇന്റർമിയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിൽ നടന്ന മേജർ സോക്കർ ലീഗിലെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ വിജയത്തിലേക്ക് നീങ്ങിയ ലോസ് ആഞ്ചലസ് എഫ്സിക്ക് അവസാന നിമിഷങ്ങളിൽ റെഡ് കാർഡ് ലഭിച്ചതും പിന്നാലെ ഇഞ്ചുറി ടൈമിലെ ലിയോ മെസ്സിയുടെ ഗോളും എത്തിയതോടെ മത്സരം ആവേശകരമായ സമനിലയിലാണ് അവസാനിച്ചത്.

മേജർ സോക്കർ ലീഗിലെ ആദ്യ മത്സരം വിജയിച്ചതിന് പിന്നാലെ രണ്ടാം മത്സരത്തിൽ വിജയം ലക്ഷ്യമാക്കിറങ്ങിയ ഇന്റർമിയാമി ടീം ലോസ് ആഞ്ചലസ് എഫ്സിയുമായി നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി ആദ്യ നിമിഷങ്ങളിൽ ഗോളുകൾ വന്നില്ലെങ്കിലും മത്സരം അവസാനത്തെ നിമിഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേ ലോസ് ആഞ്ചലസ് എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ആദ്യ ഗോൾ സ്കോർ ചെയ്തു.

78 മിനിറ്റിൽ ജോവലിച് നേടുന്ന ഗോളിലൂടെയാണ് ഹോം ടീം ഇന്റർമിയാമിക്കെതിരെ ലീഡ് നേടുന്നത്. മത്സരത്തിന്റെ നിശ്ചിതസമയം അവസാനിക്കാൻ ഒരുങ്ങവെ എൺപത്തിഎട്ടു മിനിറ്റിൽ ലോസ് ആഞ്ചലസ് എഫ് സി താരമായ ഡെൽഗഡോക്ക് റെഡ് കാർഡ് ലഭിച്ചത് ഹോം ടീമിന് തിരിച്ചടിയായി. ഇതിന് പിന്നാലെ 92 മിനിറ്റ്ൽ സൂപ്പർ താരമായ ലിയോ മെസ്സിയും ജോർഡി ആൽബയും തമ്മിൽ നടന്ന വൺ ടു വൺ നീക്കത്തിനൊടുവിൽ ലിയോ മെസ്സി തകർപ്പൻ നേടിയതോടെ ഇന്റർമിയാമി തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. എം എൽ എസ് പോയിന്റ് ടേബിളിൽ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റുകൾ സ്വന്തമാക്കിയ ഇന്റർമിയാമി ഒന്നാം സ്ഥാനത്താണ് നിലവിൽ തുടരുന്നത്.

4/5 - (1 vote)
Lionel Messi