കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയത്തോടുകൂടി ഇന്റർനാഷണൽ ബ്രേക്കിനെ യാത്രയാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ജമൈക്കക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. നന്ദി പറയേണ്ടത് ലയണൽ മെസ്സിയോടാണ്.
സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്ന മെസ്സി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് സുന്ദരമായ ഗോളുകൾ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറക്കുകയായിരുന്നു. അതിലൊരു ഗോൾ ഫ്രീകിക്കിൽ നിന്നായിരുന്നു.ഈ രണ്ട് സൗഹൃദമത്സരങ്ങളിൽ നിന്ന് ആകെ നാല് ഗോളുകൾ മെസ്സി നേടുകയായിരുന്നു.
എന്നാൽ ലയണൽ മെസ്സിയുടെ ഈ അസാമാന്യ പ്രകടനത്തിൽ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ റോഡ്രിഗോ ഡി പോളിന് അത്ഭുതം തോന്നിയില്ല.ഡി പോളിനെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ ഒരു സാധാരണ പ്രകടനം മാത്രമാണിത്. മെസ്സി ഇനിയും ഇതുപോലെ തുടരും എന്നുള്ള പ്രതീക്ഷയും ഡി പോൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.
‘ ഞാൻ വളരെയധികം സന്തോഷവാനാണ്.മികച്ച വിജയമാണ് ഞങ്ങൾ നേടിയിട്ടുള്ളത്.ഈ ബ്രേക് ഇങ്ങനെ നല്ല രൂപത്തിൽ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.ലയണൽ മെസ്സി ചെയ്ത കാര്യങ്ങൾ അത്ഭുതപ്പെടുത്തിയിട്ടില്ല. അത് അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളാണ്.അദ്ദേഹം ഇനിയും ഇത് തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.മെസ്സി കളത്തിലും പുറത്തും വളരെയധികം ഹാപ്പിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ ഗുണങ്ങൾ ഞങ്ങൾക്ക് ഒരുപാട് ലഭിക്കുന്നുണ്ട് ‘ ഡി പോൾ പറഞ്ഞു.
#SelecciónArgentina Qué dijeron De Paul y Otamendi sobre la renovación de Scaloni y el Mundial
— TyC Sports (@TyCSports) September 28, 2022
Dos de los máximos referentes del plantel analizaron la gira por Estados Unidos y fueron contundentes sobre la continuidad del entrenador.https://t.co/f8IQWPMmwT
തീർച്ചയായും അർജന്റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി വളരെയധികം ഹാപ്പിയാണ്. അതുകൊണ്ടുതന്നെ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം ഇപ്പോൾ അർജന്റീനയുടെ ജഴ്സിയിൽ കാണാൻ സാധിക്കുന്നുണ്ട്.വരുന്ന ഖത്തർ വേൾഡ് കപ്പിലും ഇത് തുടരുമെന്നാണ് പ്രതീക്ഷകൾ.