പ്രായം കൂടുന്തോറും ഏറ്റവും കൂടുതൽ വീര്യം കൂടുന്ന താരം മറ്റാരുമല്ല, മെസ്സി തന്നെ, 35ലേക്ക് എത്തിയതിന് ശേഷമുള്ള മെസ്സിയുടെ പ്രകടനങ്ങൾ |Lionel Messi

കഴിഞ്ഞവർഷം ജൂൺ 24ാം തീയതിയായിരുന്നു ലയണൽ മെസ്സി 35 വയസ്സ് പൂർത്തിയാക്കിയത്.അതിന് ശേഷം തകർപ്പൻ പ്രകടനമാണ് മെസ്സി ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഖത്തർ വേൾഡ് കപ്പ് തന്നെയാണ്.വേൾഡ് കപ്പ് കിരീടവും ഗോൾഡൻ ബോളും നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നേടിയ താരവും 35 കാരനായ മെസ്സി തന്നെയായിരുന്നു.

പ്രായം കൂടുന്തോറും ലയണൽ മെസ്സിയുടെ വീര്യം വർദ്ധിക്കുകയാണ് എന്നുള്ള കാര്യത്തിൽ തർക്കങ്ങളൊന്നുമില്ല.അതിനുള്ള ഉദാഹരണം എന്നുള്ളത് മെസ്സിയുടെ കളത്തിലെ കണക്കുകൾ തന്നെയാണ്.35 വയസ്സ് പിന്നിട്ടതിനുശേഷം ലയണൽ മെസ്സി 3633 മിനുട്ടുകളാണ് കളിക്കളത്തിൽ ചിലവഴിച്ചിട്ടുള്ളത്.അതായത് 40 മത്സരങ്ങൾ മുഴുവൻ സമയവും കളിച്ചതിനു തുല്യം.

ഈ കാലയളവിൽ ലയണൽ മെസ്സി ആകെ നേടിയത് 30 ഗോളുകളാണ്.ഇതിന് പുറമേ മെസ്സി 21 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ 119 ഡ്രിബിളുകളും ലയണൽ മെസ്സി നടത്തിയിട്ടുണ്ട്.108 അവസരങ്ങൾ മെസ്സി ഒരുക്കി.46% മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.അത്ഭുതപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ഇത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഒരുപോലെ മികച്ച രൂപത്തിൽ കളിക്കാൻ മെസ്സിക്ക് ഈ പ്രായത്തിലും സാധിക്കുന്നു എന്നുള്ളത് തന്നെയാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

മാത്രമല്ല ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്.51 ഗോളുകളിലാണ് മെസ്സി തന്നെ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന പല യുവ താരങ്ങൾക്കും 35 കാരനായ ലയണൽ മെസ്സിയോട് ഒപ്പം എത്താൻ സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.കഴിഞ്ഞ സീസണിൽ ഒരല്പം നിറം മങ്ങി പോയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന ലയണൽ മെസ്സിയെയാണ് നമുക്ക് ഈ സീസണിൽ കാണാൻ കഴിയുന്നത്.

ലീഗ് വണ്ണില്‍ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയാണ്.13 അസിസ്റ്റുകളാണ് ലയണൽ മെസ്സി ലീഗ് വണ്ണിൽ മാത്രമായി കൊണ്ട് നേടിയിട്ടുള്ളത്.മാത്രമല്ല ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ താരവും മെസ്സി തന്നെയാണ്.26 ഗോൾ പങ്കാളിത്തങ്ങളാണ് ലയണൽ മെസ്സി ആകെ ലീഗ് വണ്ണിൽ നേടിയിട്ടുള്ളത്.ഈ സീസണിലെ പല കണക്കുകളിലും 35 കാരനായ ലിയോ മെസ്സി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.