ഹീറോ സൂപ്പർ കപ്പിൽ സീനിയർ ടീം അണിനിരക്കും ,എന്നാൽ ഈ കാര്യത്തിൽ ആശങ്ക മാറുന്നില്ല |Kerala Blasters

അടുത്ത മാസം നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ നിരയെ കളിക്കളത്തിൽ ഇറക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി. എന്നാൽ സൂപ്പർകപ്പ് മത്സരങ്ങളുടെ വേദിയിൽ നിന്നും കൊച്ചിയെ അവസാനനിമിഷത്തിൽ ഒഴിവാക്കിയ തീരുമാനത്തിൽ സ്പോർട്ടിങ് ഡയറക്ടർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ടൂർണ്ണമെന്റിനുള്ള രണ്ടു സ്റ്റേഡിയങ്ങളുടെയും സാഹചര്യങ്ങൾ മോശമാണെന്നും ഇത് താരങ്ങളെ ബാധിക്കുമോയെന്നതുമാണ് അദ്ദേഹത്തിന്റെ ആശങ്ക.സൂപ്പർ കപ്പ് മുന്നോട്ട് വെക്കുന്നത് എഎഫ്‌സി കപ്പിലേക്കുള്ള ഒരു അവസരമാണ്. അതിനാൽ തന്നെ ശക്തമായ മത്സരം കാഴ്ച വെക്കുന്നതിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് എന്ന് കരോലിസ് അറിയിച്ചു. എല്ലാ വിദേശതാരങ്ങളും അവധിക്ക് ശേഷം ഇന്ത്യയിലേക്ക് എത്തും.

“ഗോവയിൽ മികച്ച സ്റ്റേഡിയങ്ങളും പരിശീലനസൗകര്യങ്ങളുമുണ്ട്. പ്രൊഫെഷനലായി കാര്യങ്ങളെയും കാണുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ഇതുപോലെയുള്ള മൈതാനങ്ങളിൽ കളിക്കുന്നതിനു വേണ്ടി താരങ്ങൾക്ക് എത്രത്തോളം പ്രചോദനം നൽകാൻ കഴിയുമെന്ന് അറിയില്ല.” അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ആശങ്ക പ്രകടിപ്പിച്ചു.കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൂപ്പർ കപ്പ് ഗോവയിൽ വെച്ച് നടത്താമായിരുന്നുവെന്നും അവിടെ മികച്ച സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും ലഭ്യമായിരുന്നുവെന്നും വ്യക്തമാക്കി.

എന്നാൽ കൊച്ചിയിലെ സ്റ്റേഡിയത്തെ വെച്ച് നോക്കുമ്പോൾ മലബാറിലെ സ്റ്റേഡിയങ്ങൾ അത്ര മികച്ചല്ലെന്ന കാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് എയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബെംഗളൂരു എഫ്‌സി, യോഗ്യത മത്സരത്തിൽ നിന്നുള്ള ഒരു ടീം എന്നിവരാണ് മത്സരിക്കുക.

Rate this post