മെസ്സിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ആവർത്തിച്ച് സാവി,എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരാധകർ.

ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം എന്താവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.അധികം വൈകാതെ തന്നെ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കണം എന്നതിനെക്കുറിച്ച് ലയണൽ മെസ്സി തീരുമാനമെടുത്തേക്കും.മെസ്സിക്ക് സൗദിയിൽ നിന്നും MLSൽ നിന്നും അല്ലാതെ മറ്റുള്ള യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

ലയണൽ മെസ്സിയെ തിരികെയെത്തിക്കാൻ എഫ്സി ബാഴ്സലോണ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.പക്ഷേ അവർക്ക് ഇതുവരെ ഒരു ഓഫർ മെസ്സിക്ക് നൽകാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മാത്രമല്ല എന്ന് ഓഫർ നൽകാൻ കഴിയും എന്നുള്ള കാര്യത്തിൽ ഒരുറപ്പും ബാഴ്സ മെസ്സിയുടെ ക്യാമ്പിന് നൽകിയിട്ടില്ല.നിലവിൽ എഫ്സി ബാഴ്സലോണയെ കാത്തിരിക്കുകയാണ് മെസ്സി ചെയ്യുന്നത്.അല്ലാതെ മെസ്സിയെ കാത്തിരിക്കുകയല്ല ബാഴ്സ.

പക്ഷേ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി സമീപകാലത്ത് മെസ്സിയെക്കുറിച്ച് സംസാരിച്ചതിൽ എല്ലാം ചില പൊരുത്തക്കേടുകൾ അനുഭവപ്പെടുന്നുണ്ട്.അതായത് എഫ്സി ബാഴ്സലോണയിലേക്ക് മെസ്സി തിരിച്ചെത്തുന്നത് അദ്ദേഹത്തെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാണ് സാവി പറയുന്നത്.മെസ്സി എന്താണോ ആഗ്രഹിക്കുന്നത്,അദ്ദേഹത്തിന്റെ ഉദ്ദേശം എന്താണ് അതിന് ആശ്രയിച്ചാണ് മെസ്സിയുടെ തിരികെയെത്തൽ നിലകൊള്ളുന്നത് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.ഇന്നലെയും ബാഴ്സ പരിശീലകൻ ഇത് ആവർത്തിച്ചിട്ടുണ്ട്.

‘എല്ലാ മത്സരങ്ങളിലും ഞങ്ങളുടെ ആരാധകർ മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്നുണ്ട്.എനിക്ക് അത് മനസ്സിലാവും.പക്ഷേ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലയണൽ മെസ്സിയെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്.ഇക്കാര്യത്തിൽ നിങ്ങൾ എന്നെ വിശ്വസിക്കണം.99% മെസ്സിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.ഫുട്ബോൾ വ്യൂവിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല,ഇതിൽ തീരുമാനമെടുക്കേണ്ടത് ലയണൽ മെസ്സി മാത്രമാണ് ‘ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

പക്ഷേ മെസ്സി ആരാധകർക്ക് ഒരിക്കലും യോജിക്കാനാവാത്ത പ്രസ്താവനയാണ് സാവിയുടെത്.കാരണം മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട്.ഇന്ന് ബാഴ്സ ഒരു ഓഫർ നൽകി കഴിഞ്ഞാൽ അത് സ്വീകരിച്ചുകൊണ്ട് മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തും.ഓഫർ നൽകാത്തത് ബാഴ്സയാണ്.മെസ്സിയുടെ തിരിച്ചുവരവ് മെസ്സിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്,മറിച്ച് ബാഴ്സയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചു വരാൻ പൂർണ്ണസമ്മതമാണ്.

Rate this post
Lionel Messi