കഴിഞ്ഞ സമ്മറിൽ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ഇന്ററിലേക്ക് ചേക്കേറിയേകുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു. താരം ഇന്ററിലേക്ക് വരുന്നതിനെ കുറിചും താരത്തോടൊപ്പം കളിക്കുന്നതിനെ കുറിച്ചും മനസു തുറന്ന് മാർട്ടിനെസ്.
മെസ്സി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചപ്പോൾ താരം മറിയേക്കാവുന്ന സാധ്യത ക്ലബ്ബുകളിൽ മുൻപന്തിയിലുണ്ടായിരുന്നു ഇന്റർ മിലാൻ. പക്ഷെ ട്രാൻസ്ഫർ നടന്നില്ല. ഈ ജൂണിൽ കരാർ അവസാനിക്കാനിരിക്കുന്ന മെസ്സി എങ്ങോട്ട് പോവുമെന്നുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്.
മാർട്ടിനെസ് മെസ്സിയെ കുറിച്ചു സ്പോർട് വീക്കിനോട് പറഞ്ഞു തുടങ്ങിയതിങ്ങനെ:
“മെസ്സി യുവ കളിക്കാർക്ക് മികച്ച പ്രചോദനമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.”
“അദ്ദേഹത്തോടൊപ്പം കളിക്കാൻ വളരെ രസകരമാണ്. മെസ്സിയോടൊപ്പം ദേശിയ ടീമിൽ കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.”
മാർട്ടിനെസ്സിന്റെ നിലവിലെ കരാർ 2023ൽ അവസാനിക്കുമെങ്കിലും, താരം കരാർ നീട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. താരം അതിനെ കുറിച്ചു പറഞ്ഞതിങ്ങനെ:
“ഞാൻ ഇന്ററിൽ സന്തുഷ്ടനാണ്. മിലാൻ ഒരു വലിയ നഗരമാണ്. എന്റെ ഏജന്റും ക്ലബ്ബും തമ്മിൽ നിരന്തരം ചർച്ചകൾ നടത്താറുണ്ട്. ഞാൻ അതിൽ തൃപ്തനുമാണ്. എനിക്ക് ഇപ്പോൾ എന്റെ എല്ലാം ഇന്ററിന് നൽകണം, ശേഷം ഞങ്ങൾ ഒരു ധാരണയിലെത്തും.”
ഈ സീസണിൽ 17 മത്സരങ്ങളിൽ ഇന്ററിനു വേണ്ടി ബൂട്ടണിഞ്ഞ താരം 9 ഗോളുകൾ നേടിയിട്ടുണ്ട്. അന്റോണിയോ കൊണ്ടേയുടെ ടീം നിലവിൽ ലീഗിൽ ചിരവൈരികളായ എ.സി മിലാനു 3 പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്താണ്.