ലോക ഫുട്ബോളിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. 2004-നും 2006-നും ഇടയിൽ ബാഴ്സലോണയ്ക്കൊപ്പം ലാലിഗയിൽ ആധിപത്യം പുലർത്തിയ ബ്രസീലിയൻ തന്റെ മാന്ത്രിക ബൂട്ടുകൾ കൊണ്ട് ആരാധകരെ ഇപ്പോഴും ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. റൊണാൾഡീഞ്ഞോയാളം ലോക ഫുട്ബോളിൽ ആരാധകരെ ആനന്ദിപ്പിച്ച വേറൊരു താരം ഉണ്ടാവില്ല. 2003 ൽ പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ ഡീഞ്ഞോ കറ്റാലൻ ക്ലബ്ബിനെ രണ്ട് ലാ ലിഗ കിരീടങ്ങളും രണ്ട് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടാൻ സഹായിച്ചതിന് ശേഷം 2008-ൽ മിലാനിലേക്ക് പോയി.
യൂറോപ്യൻ കപ്പ് നേടിയ ആ ടീമിന്റെ ഭാഗമായരുന്നു ലയണൽ മെസ്സി. ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ വളർച്ചയിലും യൂറോപ്പിലെ വൻ ശക്തിയാവാനുള്ള ബാഴ്സയുടെ വളർച്ചയിലും ഈ ബ്രസീലിയൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.ദിയാരിയോ എഎസ് ലെ പാരിസിയനുമായി സംസാരിച്ച റൊണാൾഡീഞ്ഞോ പാർട്ടികൾ ജീവിത ശൈലി മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ചു.ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് പോയ മെസിയുമായും നെയ്മറുമായും ഉള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു.
“അവർ സുഹൃത്തുക്കളാണ്,” റൊണാൾഡീഞ്ഞോ മെസ്സിയെയും നെയ്മറിനെയും കുറിച്ച് പറഞ്ഞു. “അവർ ഒരുമിച്ച് കളിക്കുന്നു. ഇത് ആരാധനയെക്കുറിച്ചോ ഉള്ള കഥയല്ല. ഇത് സൗഹൃദത്തിന്റെ ഒരു കഥയാണ്, അവർ വളരെ നല്ല സുഹൃത്തുക്കളാണെന്ന് ഞാൻ പറയും. എനിക്ക് അവരോടൊപ്പമുണ്ടാകാൻ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ അത് എടുക്കും, കാരണം ഇത് ഒരു പ്രത്യേക നിമിഷമാണ്”. ഇത്രയധികം പാർട്ടികൾ ഇല്ലെങ്കിൽ കരിയറിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമായിരുന്നോ എന്ന് റൊണാൾഡീഞ്ഞോയോട് ചോദിച്ചു.“ഇല്ല! എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും ഞാൻ പൂർണ്ണമായും സന്തുഷ്ടനാണ്, ”അദ്ദേഹം പറഞ്ഞു. “ദൈവം എനിക്ക് ഒരുപാട് തന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ അനുഭവിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, അതിനാൽ ഞാൻ ഒന്നും മാറ്റില്ല. “
“ഞാൻ ബാഴ്സലോണയിൽ എത്തിയപ്പോൾ, ഈ അത്ഭുതകരമായ ചെറുപ്പക്കാരനെക്കുറിച്ച് കെട്ടു,അത് മെസ്സിയായിരുന്നു ,പിന്നെ, ഞങ്ങൾ ഒരുമിച്ച് പരിശീലനം നടത്തിയപ്പോൾ, ഞാൻ അവന്റെ നിലവാരം കണ്ടു. ഓരോ ഗെയിമിലും പരിശീലന സെഷനിലും അവൻ വ്യത്യസ്തനാണെന്ന് ഞങ്ങൾ കണ്ടു. അവൻ അത് ചെയ്യുന്നത് കാണുന്നത് സന്തോഷകരമായിരുന്നു, അവൻ എനിക്ക് ഒരു യഥാർത്ഥ സുഹൃത്തായി” മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡീഞ്ഞോ മറുപടി പറഞ്ഞു
“യൂറോപ്പിൽ ഞാൻ ആരംഭിച്ച ക്ലബ്ബിൽ ഇപ്പോൾ മെസ്സിയെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, എന്നിരുന്നാലും ഇത് സംഭവിക്കുമെന്ന് ഞാൻ വിചാരിച്ച കാര്യമല്ല. ബാഴ്സലോണയിൽ മെസ്സി കരിയർ അവസാനിപ്പിക്കാൻ പോകുകയാണെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമായിരുന്നു. എനിക്ക് PSG ഇഷ്ടമാണ്, പക്ഷേ ഇത് ഒരു ആശ്ചര്യമായിരുന്നു, കാരണം ബാഴ്സലോണയുടേതല്ലാത്ത ഷർട്ടിൽ അവനെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” ബ്രസീലിയൻ കൂട്ടിച്ചേർത്തു.