ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടി സെർജിയോ അഗ്യൂറോ
ബാഴ്സലോണ ഫോർവേഡ് സെർജിയോ അഗ്യൂറോ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടികാണിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, ധാരാളം ഗോളുകൾ നേടാൻ കഴിയുമെന്ന് സെർജിയോ അഗ്യൂറോ പറഞ്ഞു.”ക്രിസ്റ്റ്യാനോ റൊണാൾഡോ ലിയോയേക്കാൾ കൂടുതൽ മുന്നേറിയാണ് കളിക്കുന്നത്.എല്ലാ സ്കോററുകളെയും പോലെ ആത്മവിശ്വാസമുള്ളപ്പോൾ അവൻ ഗോളുകൾക്ക് അവസരം ഒരുക്കുകയും ഗോളുകൾ നേടുകയും ചെയ്യുന്നു.
താനും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം അവർ ഫുട്ബോൾ കളിക്കുന്ന തലമാണെന്നും സെർജിയോ അഗ്യൂറോ പറഞ്ഞു.ഇരുവരും കൂടുതൽ കഴിവുള്ള വ്യക്തികളാണെന്ന് 33 കാരനായ ഫോർവേഡ് വിശ്വസിക്കുന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരായി പരക്കെ കണക്കാക്കപ്പെടുന്നു.ഇരുവരും തമ്മിൽ 11 ബാലൺ ഡി ഓർ കിരീടങ്ങൾ സ്വന്തമാക്കി.ഒരു ബാലൺ ഡി ഓർ നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് എന്ന് മെസ്സി പറഞ്ഞത് അഗ്യൂറോ ഓർത്തെടുത്തു.
ഒരിക്കൽ പോലും ബാലൺ ഡി ഓർ നേടാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും അർജന്റീനിയൻ പറഞ്ഞു. ” എനിക്ക് ബാലൺ ഡി ഓർ നേടാൻ സാധിക്കാത്തതിന്റെ കുറിച്ച് പലപ്പോഴും ഞാൻ ചിന്തിച്ചു, ഒരു ദിവസം ഞാൻ ലിയോയോട് അതിനെക്കുറിച്ചു ചോദിക്കുകയും ചെയ്തു.ഗോൾഡൻ ബോൾ നേടാനുള്ള അവസരം ലഭിക്കാൻ ചാമ്പ്യൻസ് ലീഗ് നേടണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, മെസ്സി പറഞ്ഞത് വരെ ശെരിയായിരുന്നു” . ” ഞാൻ നിരവധി മികച്ച സീസണുകളിൽ കളിച്ചു ,നിരവധി ഗോളുകൾ നേടി, നിരവധി കിരീടങ്ങൾ നേടി, പക്ഷേ ഞാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും പരിക്ക് മൂലം കളിക്കാനായില്ല” അഗ്യൂറോ കൂട്ടിച്ചേർത്തു.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബുകൾ മാറിയിരുന്നു.രണ്ട് സൂപ്പർ താരങ്ങൾക്കും ഈ സീസണിൽ വ്യത്യസ്തമായ തുടക്കങ്ങൾ ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോർഡിലേക്ക് മാറിയതിനുശേഷം മികച്ച പ്രകടനം കാഴ്ചവച്ചു, തന്റെ ആദ്യ ആറ് മത്സരങ്ങളിൽ അഞ്ച് ഗോളുകൾ നേടി.അതേസമയം, ലയണൽ മെസ്സി തന്റെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ പാടുപെട്ടു. ആറ് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ മെസ്സി ഇതുവരെ ഒരു തവണ മാത്രമാണ് ഗോൾ നേടിയത്.