കഴിഞ്ഞ 15 വർഷത്തിനിടയിൽ ലാലിഗ സാന്റാണ്ടറിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ വിടവാങ്ങൽ ബാഴ്സലോണയെ മാത്രമല്ല സ്പാനിഷ് ലാ ലിഗയെയും കാര്യമായി ബാധിച്ചു.ഒരു ക്ലിനിക്കൽ ഗോൾ സ്കോററായ മെസ്സി ലീഗ് വിട്ടുപോയതോടെ ഗോളുകളുടെ വിടവും വലുതായിരിക്കുകയാണ്. ല ലീഗ് ചരിത്രത്തിലെ ടോപ് സ്കോററാണ് ലയണൽ മെസ്സി. സ്പാനിഷ് ഫുട്ബോളിലെ ഇതിഹാസങ്ങളുടെ കൂട്ടത്തിലാണ് ലയണൽ മെസ്സിയുടെ സ്ഥാനം.
കൂടാതെ മിക്ക സ്പാനിഷ് ക്ലബ്ബുകളിലും അവർ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയത് മെസ്സിയിൽ നിന്നുമാണ്.മുൻ നിരയിലുള്ള എല്ലാ ടീമുകളും മെസ്സിയുടെ ബൂട്ടിന്റെ ശക്തിയറിഞ്ഞിട്ടുണ്ട്.എന്നാൽ ആ യുഗം ഇപ്പോൾ ലാലിഗ സാന്റാൻഡറിൽ അവസാനിച്ചിരിക്കുകയാണ്. അലാവെസ്, അത്ലറ്റിക്, അത്ലറ്റിക്കോ മാഡ്രിഡ്, ബെറ്റിസ്, എസ്പാൻയോൾ, ഗെറ്റാഫെ, ഗ്രനാഡ, ലെവന്റേ, മല്ലോർക്ക, ഒസാസുന, റയോ, റയൽ മാഡ്രിഡ്, റിയൽ സൊസിഡാഡ്, സെവില്ല, വലൻസിയ, വിയ്യ റയൽ എന്നി ക്ലബ്ബുകളെല്ലാം മെസ്സി ല ലീഗ് വിട്ടതോടെ ആശ്വാസത്തിന്റെ നിശ്വാസം വിട്ടിരിക്കുകയാണ്.
മെസ്സിയുടെ അഭാവത്തിൽ ഈ സീസണിൽ മികച്ച ഗോൾ സ്കോറർക്കുള്ള പിച്ചിച്ചി അവാർഡ് നേടാൻ മുന്നിലുള്ളത്.ലാ ലീഗയിൽ ഇനി പുതിയ തലമുറ ഗോൾ സ്കോറർമാർ ഉയർന്നു വരേണ്ട സമയമാണ്.ലാലിഗയിലെ ഏറ്റവും വിജയകരമായ ടീമുകൾ മെസ്സിയുടെ കൈകളാൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നവരാണ്.മെസ്സിയെ കൂടുതൽ അഭിമുഖികരിക്കേണ്ടി വന്ന ടീമുകളെല്ലാം താരത്തിന്റെ ഗോൾ സ്കോറിങ്ങിനെ ഭയപ്പെട്ടിരുന്നു.
ല ലീഗയിൽ മെസ്സി സെവിയ്യക്കെതിരെയാണ് ഏറ്റവും കൂടുതൽ ഗോൾ നേടിയത് 30 ഗോളുകൾ, വലൻസിയക്കെതിരെ 27 ഗോളുകൾ,അത്ലറ്റികോ മാഡ്രിഡ് 26 ഗോളുകൾ ലെവന്റേയും ഒസാസുന എന്നിവർക്കെതിരെ 23 ഗോളുകളും നേടിയിട്ടുണ്ട്.
In 2011, Messi and Barcelona conquered the world after a Champions League run that will never be forgotten 😍
— B/R Football (@brfootball) October 7, 2021
(via @ChampionsLeague)pic.twitter.com/qcJijTJTGN