ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സൈൻ ചെയ്യാൻ ആഴ്സണൽ എത്രത്തോളം അടുത്ത് എത്തിയെന്ന് ആഴ്സൻ വെംഗർ വിശദീകരിക്കുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും സൈൻ ചെയ്യാൻ ആഴ്സണൽ എത്രത്തോളം അടുത്ത് എത്തിയെന്ന് വെളിപ്പെടുത്തുകയാണ് മുൻ പരിശീലകൻ ആർസെൻ വെംഗർ. സൂപ്പർ താരങ്ങളുടെ കരിയറിന്റെ തുടക്കത്തിലാണ് ആഴ്സണൽ ഇനങ്ങനെയൊരു ശ്രമം നടത്തിയത്.ആഴ്സണൽ സെസ്ക് ഫാബ്രിഗാസിനെ സൈൻ ചെയ്യുമ്പോൾ മെസ്സി ബാഴ്സലോണ അക്കാദമിയിലും റൊണാൾഡോ സ്പോട്ടിങ്ങിലുമായിരുന്നു.അവസാനം മെസ്സി ബാഴ്സയിൽ തുടരുകയും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയും ചെയ്തു.
“ഞങ്ങൾക്ക് മെസ്സിയോട് താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ അത് സാധ്യമായിരുന്നില്ല,” ലണ്ടൻ പലേഡിയത്തിൽ തിങ്കളാഴ്ച രാത്രി ട്വിന്നിംഗ് പ്രോജക്റ്റിനായുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ വെംഗർ പറഞ്ഞു. “ബാഴ്സലോണയ്ക്ക് ഒരേ തലമുറയിൽ ഫാബ്രിഗാസ്, മെസ്സി, പിക്വെ എന്നിവരുണ്ടായിരുന്നു. ഞങ്ങൾ അവരെ സ്വന്തമാക്കാൻ ശ്രമിച്ചു. ഫാബ്രിഗാസ് പിക്വെയും പോകാൻ ആഗ്രഹിച്ചു പക്ഷെ മെസ്സിയെ അവർ നിലനിർത്തി”. പിക്വെ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും ഫാബ്രെഗസ് ആഴ്സണലിൽ ചേർന്നു .
ക്രിസ്റ്റ്യാനോയ്ക്ക് 17 വയസ്സുള്ളപ്പോൾ പോർച്ചുഗീസ് അണ്ടർ 19 ടീമിൽ കളിക്കുമ്പോഴാണ് ആഴ്സണലിൽ എത്തിക്കാൻ ശ്രമം നടത്തിയത്.ചീഫ് സ്കൗട്ടിനൊപ്പം വെങ്ങർ ക്രിസ്റ്റ്യാനോയുടെ കളി കാണാൻ പോവുകയും ചെയ്തു. അതിനു ശേഷം ഒരു റെസ്റ്റാറ്റാന്റിൽ ഏജന്റും റൊണാൾഡോയും കൂടി കാണാൻ വന്നു. ഞങ്ങൾ ഏജന്റുമായി ട്രാൻസ്ഫെറിനെക്കുറിച്ചും പണത്തെ കുറിച്ചും ചർച്ച ചയ്തു. അപ്പോൾ ക്രിസ്റ്റ്യാനോ പറഞ്ഞു: ‘എനിക്ക് ഇപ്പോൾ പോകണം, എന്റെ ബസ് പോകുന്നു’ .“അവൻ തന്റെ ബസിൽ കയറി വീട്ടിലേക്ക് പോയി. അടുത്ത ദിവസം ഞാൻ ഏജന്റുമായി ചർച്ച ചെയ്യുകയായിരുന്നു, ഏകദേശം ആറ് മണിക്കൂറിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചുകയും ചെയ്തു.