‘ഞാൻ കണ്ടെത്താതിരിക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് നല്ലത്’ – ലയണൽ മെസ്സിയെ ഭീഷണിപ്പെടുത്തി കാനെലോ അൽവാരസ് |Lionel Messi |Qatar 2022
മെക്‌സിക്കോയിൽ നിന്നുള്ള ലോക ചാമ്പ്യൻ ബോക്‌സറായ സൗലോ കനാലോ അൽവാരസ് ലയണൽ മെസ്സിക്കെതിരെ രോഷാകുലരായ സന്ദേശങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തു. അർജന്റീനയുടെ ലോക്കർ റൂമിൽ വെച്ച് മെസ്സി ഒരു മെക്സിക്കൻ ജഴ്സിയെ അപമാനിക്കുന്ന രീതിയിൽ ചവിട്ടിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
മെക്‌സിക്കോക്കെതിരായ മത്സരത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ലയണൽ മെസിക്കെതിരെ രൂക്ഷമായ വിമർശനാമാണ് നടക്കുന്നത്. മത്സരത്തിനു ശേഷം അർജന്റീന താരം മെക്‌സിക്കൻ ജേഴ്‌സിയെ അപമാനിച്ചുവെന്ന് പല ഭാഗത്തു നിന്നും വിമർശനങ്ങൾ വരുന്നുണ്ട്.സൂപ്പർ മിഡിൽ വെയ്റ്റ് വിഭാഗത്തിലെ (76 കിലോഗ്രാം) ചാമ്പ്യനാണ് കനേലോ അൽവാരസ് (WBA, WBC, WBO, IBF).ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോക്സർ കൂടിയാണ് അദ്ദേഹം.
വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം അർജന്റീന മെക്സിക്കോ മത്സരത്തിലെ വിജയത്തിന് ശേഷം കൈമാറ്റം ചെയ്ത മെക്സിക്കൻ ജേഴ്സി മെസ്സി കാല് കൊണ്ട് തട്ടുന്നത് കാണാമായിരുന്നു. എന്നാൽ അത് ആഘോഷത്തിനിടയിൽ അറിയാതെ പട്ടിപോയതാവും എന്നാണ് ഭൂരിഭാഗ അഭിപ്രായം.” നമ്മുടെ ജേഴ്സിയും കൊടിയും കൊണ്ട് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ???? ” കനേലോ തന്റെ ആദ്യ ട്വീറ്റിൽ എഴുതി.
Rare video of Messi “Kicking a Mexico jersey” while only trying to take off his boots.pic.twitter.com/etF7g4fLBZ https://t.co/S9pIZOocSk
— FELA GRANDSON😎 (@jerriejerrie_) November 27, 2022
Canelo Álvarez (Mexican boxer): "Did you see Messi wiping the floor with the Mexico jersey? May Messi pray to God that I don't run into him somewhere…" pic.twitter.com/dKkIzDbmwC
— Barça Universal (@BarcaUniversal) November 28, 2022
“അർജന്റീനയെ ബഹുമാനിക്കുന്നതുപോലെ മെസി മെക്സിക്കോയെ ബഹുമാനിക്കണം! ഞാൻ അര്ജന്റീന എന്ന രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല മെസ്സിയെക്കുറിച്ചാണ് സംസാരിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.ജേഴ്‌സി തറയിൽ ഇട്ടതു തന്നെ മോശം പ്രവൃത്തിയാണെന്ന് അവർ പറയുന്നു. തന്നെ നേരിട്ട് കാണാതിരിക്കാൻ മെസി ദൈവത്തോട് പ്രാർത്ഥിക്കാനും കാൻസലോ ആവശ്യപ്പെടുന്നു.
🔥 Así está el vestuario de #ARG tras ganar a #MEX #FIFAWorldCup pic.twitter.com/g5jKfBstx9
— Mundo Deportivo (@mundodeportivo) November 26, 2022