ലോകകപ്പ് യോഗ്യതാ മത്സരം: അമേരിക്കയുമായുള്ള തോൽവിക്ക് പിന്നാലെ മെക്സിക്കോ താരത്തിന് ഭീഷണി

നവംബർ 13 ന് നടന്ന കോൺകാകാഫ് ലോകകപ്പ് യോഗ്യത മത്സരത്തിൽ പരമ്പരാഗത വൈരികളായ അമേരിക്ക മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപെടുത്തിയിരുന്നു.74-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് 85-ാം മിനിറ്റിൽ വെസ്റ്റൺ മക്കെന്നി എന്നിവരുടെ ഗോളുകൾക്കായിരുന്നു അമേരിക്കയുടെ ജയം. എന്നാൽ യുഎസ്എ vs മെക്സിക്കോ മത്സരത്തിന് ശേഷം മെക്സിക്കോ താരത്തിന്റെ കുടുംബത്തിന് വ ധഭീഷണി നേരിട്ടിരിക്കകയാണ്.

Goal.com ന്റെ റിപ്പോർട്ട് അനുസരിച്ച്, യു‌എസ്‌എ vs മെക്സിക്കോ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഫലത്തെത്തുടർന്ന് ആരാധകർക്കിടയിൽ വികാരങ്ങൾ ഉയർന്നു, മത്സരത്തിന്റെ ഭാഗമായ മെക്‌സിക്കോ കളിക്കാരുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിടുകയും ചെയ്തു.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ USA vs Mexico മത്സരത്തിന്റെ ഫലത്തെ തുടർന്ന് മെക്സിക്കോയുടെ പരിചയസമ്പന്നരായ ലൂയിസ് റോഡ്രിഗസ് കുടുംബത്തിന് ഓൺലൈനിൽ വ ധഭീഷണി നേരിടേണ്ടി വന്നത്.

എന്നാൽ ഇന്നലെ നടനാണ് മത്സരത്തിൽ ജമൈക്ക അമേരിക്കയെ സമനിലയിൽ തളച്ചു.മറ്റൊരു മത്സരത്തിൽ എഡ്‌മണ്ടണിൽ മെക്‌സിക്കോയ്‌ക്കെതിരെ കാനഡ 2-1 ന് ആവേശകരമായ ജയം നേടുകയും ചെയ്തു. ജയത്തോടെ കാനഡ 16 പോയിന്റുമായി ഒന്നാമതെത്തി.ഒരു പോയിന്റ് പിന്നിലായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് രണ്ടാമത് മെക്സിക്കോ മൂന്നാമതുമാണ്.

Rate this post